കാസർകോട് ജില്ലയുടെപ്രകൃതി സൗന്ദര്യവും സാംസ്കാരിക വൈവിധ്യവും പ്രയോജനപ്പെടുത്തി ടൂറിസം വളർത്തണമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. കാസർകോട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ കാസർകോട് സാംസ്കാരിക പൈതൃകം, പ്രകൃതിസൗന്ദര്യം, സജീവമായ ടൂറിസം സാധ്യതകൾ എന്നിവ പ്രതിനിധീകരിക്കുന്ന പുതിയ കാസർഗോഡ് ടൂറിസം ലോഗോ പുറത്തിറക്കി.
ലോഗോ പ്രകാശനചടങ്ങിൽ ഡി.ടി.പി.സി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സി. എച്ച്. കുഞ്ഞമ്പു എം എൽ എ അധ്യക്ഷത വഹിച്ചു. രജിസ്ട്രേഷൻ, മ്യൂസിയം ,പുരാവസ്തു, ആർക്കൈവ്സ് വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ വിശിഷ്ടാതിഥികളായി ഇ. ചന്ദ്രശേഖരൻ എം എൽ എ, എൻ. എ. നെല്ലിക്കുന്ന് എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷാനവാസ് പാദൂർ, സബ് കളക്ടർ പ്രതീക് ജയീൻ എന്നിവർ പങ്കെടുത്തു. ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ, ജി ശ്രീകുമാർ, ബി.ആർ.ഡിസി മാനേജിംഗ് ഡയറക്ടർ ഷിജിൻ പി. കാസർഗോഡ് ജില്ലാ ഹൗസ്ബോട്ട് ഓണേഴ്സ് അസോസിയേഷൻ സെക്രട്ടറി വിനോദ് അച്ചാന്തുരുത്തി, ബേക്കൽ ടൂറിസം ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ബിജു രാഘവൻ, തുടങ്ങിയവർ സംസാരിച്ചു. ജില്ലാ കലക്ടർ കെ ഇമ്പശേഖർ സ്വാഗതവും ഡിടിപിസി സെക്രട്ടറി ജിജേഷ് കുമാർ നന്ദിയും പറഞ്ഞു. ഒപ്പം ജില്ലയിലെ ടൂറിസം മേഖലയിലെ സംരംഭകർ, ബേക്കൽ ടൂറിസം ഫ്രറ്റേർണിറ്റി, നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷൻ അസോസിയേഷൻ ഓഫ് റെസ്പോണ്സിബിൾ ആൻഡ് എക്സ്പീരിയൻഷ്യൽ ടൂറിസം ഓന്റർപ്രെണേർസ് ഓഫ് മലബാർ, ജില്ലാ ഹോംസ്റ്റേ അസോസിയേഷൻ, ജില്ല ടൂറിസം ക്ലബ്, കാസറഗോഡ്, INTACH, കാസറഗോഡ് ചാപ്റ്റർ, മറ്റ് ടൂറിസം അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു
കാസർകോടിന്റെ പ്രത്യേകതകളെ പ്രതിനിധീകരിക്കുന്ന ലോഗോ, പ്രദേശത്തെ പ്രശസ്തമായ സ്മാരകങ്ങൾ, പരമ്പരാഗത കലാരൂപങ്ങൾ, പ്രകൃതിദൃശ്യങ്ങൾ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രൂപകൽപ്പന ചെയ്തതാണ്. ലോഗോയുടെ പ്രകാശനം കാസർഗോഡിന്റെ ടൂറിസം പ്രവർത്തനങ്ങൾക്ക് ദേശീയവും അന്തർദേശീയവും ആയ പ്ലാറ്റ്ഫോമുകളിൽ ജില്ലയുടെ ശക്തമായ ബ്രാൻഡ് ഐഡന്റിറ്റി സൃഷ്ടിക്കാൻ സാധിക്കും.
“സ്വദേശികളും വിദേശികളുമായ ടൂറിസ്റ്റുകൾക്കു ജില്ലയുടെ ടൂറിസം സാധ്യതകൾ തുറന്നുകാട്ടുന്ന രീതിയിൽ സ്വകാര്യടൂറിസം സംരംഭകരുടെ സഹകരണത്തോടെ മാർക്കറ്റിംഗ് പ്രവർത്തനങ്ങൾ ഏകോപിച്ചു നടപ്പിലാക്കുകയാണ് ഡിടിപിസിയുടെ ലക്ഷ്യം.”