
കെ എസ് ആർ ടി സിയിൽ എംഡി എം എ കടത്തിയ കാസർകോട്ടെ പഴം വ്യാപാരിയെ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഉത്തംദാസും സംഘവും അറസ്റ്റ് ചെയ്തു. ഉപ്പളയിൽ നിന്നും കാസർകോട് ടൗണിലേക്ക് കെ എസ് ആർ ടി സി ബസ്സിൽ കടത്തി കൊണ്ട് വന്ന 25.9 ഗ്രാം മാരക മയക്കുമരുന്നുമായി കാസർകോട് പഴയ ബസ്സ്റ്റാൻഡിൽ ഫ്രൂട്ട് കച്ചവടക്കാരനായ ഉപ്പള റെയിൽവേ സ്റ്റേഷൻ റോഡിലെ ബിസ്മില്ല മൻസിലിൽ ബി.എ മുഹമ്മദ് ഷമീറിനെ (28) യാണ് അറസ്റ്റ് ചെയ്തത്.
ജില്ല പോലിസ് മേധാവി ഡി.ശില്പയുടെ നിർദ്ദേശപ്രകാരമാണ് ജില്ല ലഹരിവിരുദ്ധ സ്ക്വാഡ് ചുമതലയുള്ള ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി ഉത്തംദാസിൻ്റെ മേൽനോട്ടത്തിൽ മയക്കുമരുന്ന് പിടികൂടിയത്. ജില്ലാ ലഹരി വിരുദ്ധ ടീം അംഗങ്ങളായ എസ്ഐ നാരായണൻ നായർ, രാജേഷ്, സജേഷ് എന്നിവരും കാസർകോട് ടൗൺ സബ് ഇൻസ്പെക്ടർ പ്രതീഷ് കുമാർ, പോലിസുദ്യോഗസ്ഥരായ ചന്ദ്രശേഖരൻ, ലിനീഷ്, സനീഷ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു