നിബന്ധനകൾ:
1.സർക്കാർ, എയിഡഡ്, അംഗീകൃത അൺ എയിഡഡ് സ്കൂളുകളിലെ യു.പി , ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗം കുട്ടികൾ,ബി ആർ സി കൾ, എ ഇ ഒ ഓഫീസുകൾ, ഡി ഇ ഒ ഓഫീസ്, ഡി ഡി ഇ ഓഫീസ്, ഡയറ്റ്, കൈറ്റ് എന്നീ ഓഫീസുകൾക്കാണ് മത്സരം. മത്സരത്തിന് വിഭാഗം തിരിച്ചിട്ടില്ല. ഒറ്റ മത്സരം മാത്രമേ ഉണ്ടാവൂ.
2. വീഡിയോയിൽ “കാസർകോഡ് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം -2024 നവംബർ 26-30 ഗവ. എച്ച്.എസ്.എസ്. ഉദിനൂർ ” എന്ന മാറ്റർ ഉൾപ്പെടുത്താം.
3. വിഡിയോ 35 മുതൽ 40 സെക്കൻ്റ് വരെ ദൈർഘ്യമാവാം. കലോത്സവത്തിന്റെ ഔദ്യോഗിക ലോഗോയും വിഡിയോയിൽ ഉപയോഗിക്കാം.
4. ഡിജിറ്റൽ പ്രൊമോ വീഡിയോ മത്സരത്തിൽ പങ്കെടുക്കുന്നവർ ഒരിടത്തും സ്വന്തം പേര്, സ്കൂൾ, ഫോൺ നമ്പർ തുടങ്ങിയവയൊന്നും ചേർക്കാൻ പാടില്ല.
5. തയ്യാറാക്കുന്നവരുടെ പേര്, ഇനിഷ്യൽ , കുട്ടികളാണെങ്കിൽ ക്ലാസ് സ്കൂൾ, മൊബൈൽ നമ്പർ എന്നിവയും മറ്റുള്ളവർ പേരിനു പുറമെ ഔദ്യോഗിക നാമം,ഓഫീസ് / സ്ഥാപനം, മൊബൈൽ നമ്പർ എന്നിവ അനുബന്ധമായി അയക്കണം.
6. വിഡിയോയുടെ ഒടുവിൽ Media & Publicity എന്നു കൂടി വളരെ ചെറിയ ഫോണ്ടിൽ ഉൾപ്പെടുത്താവുന്നതാണ്.
7. തയ്യാറാക്കിയ വിഡിയോ ലഭിക്കേണ്ട അവസാന തീയതി നവംബർ 18 വൈകുന്നേരം 5 മണി.
8. വിഡിയോ അയയ്ക്കേണ്ട വാട്ട്സ് ആപ് നമ്പർ: 9809777555
9. മികച്ച വിഡിയോ തയ്യാറാക്കിയവർക്ക് കലോത്സവ സമാപനയോഗത്തിൽ ഉപഹാരങ്ങൾ നൽകും.
10. മത്സരത്തിൽ ലഭിക്കുന്ന എൻട്രികളുടെ വിധി നിർണയം പ്രത്യേക ജഡ്ജിങ് കമ്മിറ്റി നിർവ്വഹിക്കുന്നതാണ്.
11. സമ്മാനാർഹമാകുന്ന മികച്ച വിഡിയോകൾ മീഡിയാ & പബ്ലിസിറ്റി വിഭാഗം കലോത്സവ പ്രചരണത്തിന് ഉപയോഗിക്കുന്നതാണ്.