
കാസർക്കോട് : കുമ്പള പോലീസിന്റെ വാഹന പരിശോധനക്കിടയിൽ സംശയാസ്പദമായി നിർത്തിയിട്ട കാറിൽ നിന്നും 21 .05 ഗ്രാം എം ഡി എം എ യുമായി 4 പേർ പിടിയിലായി .ഉപ്പള കോടിബയൽ സ്വദേശി ഇബ്രാഹിം സിദ്ദിഖ് (33 ) , കാസർകോട് അടുക്കത്ത്ബയൽ സ്വദേശി മുഹമ്മദ് സാലി (49 ), മംഗൽപാടി സോങ്കാൽ സ്വദേശി മൂസ ഷഫീഖ് (30) , കാസർകോട് അടുക്കത്ത്ബയൽ സ്വദേശി മുഹമ്മദ് സവാദ് (28 ) എന്നിവരാണ് പോലീസ് പിടിയിലായത്. കൂടൽമാർക്കളയിലെ ചാവടിക്കട്ടയിൽ സംശയാസ്പദമായി കാണപ്പെട്ട കാർ പോലീസിനെ കണ്ട് കടന്നു കളയാൻ ശ്രമിച്ചു. പോലീസ് വാഹനം കുറുകെട്ട് കാർ തടഞ്ഞപ്പോൾ കാറിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച 4 പേരെയും പിടികൂടുകയായിരുന്നു. പിന്നീട് കെ.എൽ. 14. എ.എഫ് 2230 നമ്പർ കാർ പരിശോധിച്ചപ്പോൾ കവറുകകിൽ സൂക്ഷിച്ച നിലയിൽ 21.05 ഗ്രാം എം ഡി എം എ കണ്ടെത്തി.
കാസർകോട് ഡിവൈഎസ്പി സുനിൽകുമാർ സികെ യുടെ മേൽനോട്ടത്തിൽ കുമ്പള സബ് ഇൻസ്‌പെക്ടർ ശ്രീജേഷ് കെ, എഎസ്ഐ മനോജ് ബി എൽ, എന്നസീനിയർ സിവിൽ പോലീസ് ഓഫീസർ ചന്ദ്രൻ, സിവിൽ പോലീസ് ഓഫീസർ ശരത്ത്, അജീഷ്, സ്പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ നിജിൻ കുമാർ, രജീഷ് കാട്ടാമ്പള്ളി എന്നിവരും ചേർന്നാണ് പ്രതികളെ പിടികൂടിയത് .
അടുത്ത കാലത്ത് മയക്കുമരുന്ന് മാഫിയക്കെതിരെ കാസർകോട്ജില്ല പോലീസ് “സേഫ് കാസറഗോഡ്” എന്ന പേരിൽ ശക്തമായ നടപടികൾ സ്വീകരിച്ചു വരികയാണ്.
ജില്ലാ പോലീസ് മേധാവി ഡി ശില്പ ഐപിഎസി ൻ്റെ നിർദ്ദേശപ്രകാരം നാർക്കോട്ടിക് സെൽ ചുമതലയുള്ള ഡിവൈഎസ്പി ഉത്തംദാസ് ൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീം അംഗങ്ങളാണ് ജില്ലയിലുടനീളം മയക്കുമരുന്ന് പിടികൂടാൻ നിരന്തരം പരിശോധനകൾ നടത്തി വരുന്നത്.