The Times of North

കാസർകോടിന്റെ തേൻമധുരം ഖത്തറിലേക്ക്

കാസർകോടിന്റെ മലയോരത്ത് നിന്നുള്ള തേൻ മധുരം കടൽ കടക്കുന്നു . മുന്നാട് പള്ളത്തിങ്കാലിലെ ശുദ്ധമായ തേൻ രുചി ഇനി ഖത്തറിലും ആസ്വദിക്കാം.

കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നബാർഡിന്റെയും എപി ഇഡിഎയും സഹകരണത്തോടെ പ്രവർത്തിക്കുന്ന മുന്നാട് പള്ളത്തിങ്കാൽ തുളുനാട് ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ഉത്പാദിപ്പിച്ച ശുദ്ധമായ തേനാണ് ഖത്തറിലേക്ക് കയറ്റുമതി ചെയ്യുന്നത്. സംസ്ഥാന വ്യവസായ വകുപ്പിന്റെ മിഷൻ ആയിരം സ്കീമിലേക്ക്

തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ജില്ലയിൽ നിന്നുള്ള സ്ഥാപനമാണ് ഇത് .

തേൻ കയറ്റുമതി വാഹനത്തിൻറെ ഫ്ലാഗ് ഓഫ് കാസർഗോഡ് ജില്ലാ കളക്ടർ കെ ഇമ്പശേഖർ നിർവഹിച്ചു ബേഡടുക്കഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ധന്യ അധ്യക്ഷത വഹിച്ചു. സി പി സി ആർ ഐ മുൻ ഡയറക്ടർ പ്രിൻസിപ്പൽ സൈന്റിസ്റ്റ് ഡോക്ടർ കെ മുരളീധരൻ പ്രഭാഷണം നടത്തി തുളുനാട് ഇക്കോ ഗ്രീൻ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി മാനേജിംഗ് ഡയറക്ടർ അന്നമ്മ ജോസ് കയറ്റുമതി സംബന്ധിച്ച് വിശദീകരിച്ചു. എ പി ഇ ഡി എ കേരള കർണാടക മേഖല മേധാവി യൂ ധർമ്മറാവു മുഖ്യപ്രഭാഷണം നടത്തി ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ സജിത് കുമാർ, ആത്മ പ്രോജക്ട് ഡയറക്ടർ എ സുരേന്ദ്രൻ നബാർഡ് ജില്ലാ വികസന മാനേജർ ഷാരോൺ വാസ് കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെഎം ജ്യോതി കുമാരി, സിപിസിആർഐ കൃഷി വിജ്ഞാൻ കേന്ദ്ര പ്രതിനിധി കെ മണികണ്ഠൻ കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുരളി പയ്യങ്ങാനം കൃഷി ഓഫീസർ ലിൻറ്റഐസക് എന്നിവർ സംസാരിച്ചു തുളുനാട് ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ഡയറക്ടർമാരായ ഫിലിപ്പ് തോമസ് സ്വാഗതവും കെ എ ജോർജ് കുട്ടി നന്ദിയും പറഞ്ഞു

കാസർകോട് സിപിസിആർഐ ആണ് ഇവർക്ക് സാങ്കേതിക സഹായം നൽകിയത്

Read Previous

ലോക ആൻ്റി മൈക്രോബിയൽ റെസിസ്റ്റൻസ് സിഗ്‌നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു

Read Next

കേരളത്തിൽ പന്ത് തട്ടാൻ മെസിയും സംഘവും എത്തും, സ്ഥിരീകരിച്ച് മന്ത്രി അബ്ദുറഹ്മാൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73