വയനാട് ദുരന്തത്തിനിരയായവർക്ക് ദുരിതാശ്വാസ സഹായമെത്തിക്കാൻ കാസറഗോഡ് ജില്ലാ ഭരണസംവിധാനവും ജില്ലാ പഞ്ചായത്തും നേതൃത്വം നൽകുകയാണ്. വിദ്യാനഗർ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ സഹായ കേന്ദ്രം സജ്ജമാക്കും.
പേമാരിയിലും ഉരുൾപ്പൊട്ടലിലും സമാനതകളില്ലാത്ത ദുരന്തത്തിനിരയായ നിസ്സഹായരായ സഹോദരങ്ങൾക്ക് കാസർകോടിൻ്റെ സ്നേഹ സാന്ത്വനമായി മാറാൻ അവശ്യസാധനങ്ങളുടെ കിറ്റുകളടങ്ങിയ വാഹനം ഇന്ന് രാത്രിയും നാളെ രാവിലെയുമായി പുറപ്പെടും. ഇതുമായി സഹകരിക്കാൻ താൽപര്യമുള്ള സുമനസുകളായ വ്യക്തികൾ സംഘടനകൾ കളക്ടറേറ്റ് കൺട്രോൾ റൂമിൽ ബന്ധപ്പെടുക
ഫോൺ: ‘94466 01700
കൺട്രോൾ റൂം കളക്ടറേറ്റ്
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, കാസറഗോഡ്
ജില്ലാ കളക്ടർ കാസറഗോഡ്
കിറ്റിൽ ഉൾപ്പെടുത്താനുദ്ദേശിക്കുന്ന അവശ്യ സാധനങ്ങൾ
ഉപയോഗിച്ചിട്ടില്ലാത്ത വസ്ത്രങ്ങൾ
പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കൾ
അരി
പയർ വർഗങ്ങൾ
കുടിവെള്ളം
ചായ ( തേയില പൊടി)
പഞ്ചസാര
ബിസ്കറ്റ് പോലുള്ള പാക്ക് ചെയ്ത
ഭക്ഷണപദാർത്ഥങ്ങൾ
ബാറ്ററി
ടോർച്ച്
സാനിറ്ററി നാപ്കിൻ
വസ്ത്രങ്ങൾ,
തോർത്ത്