കാസര്‍കോട് സാരീസ് വാങ്ങുന്നവര്‍ക്ക് നല്‍കുന്ന ഓണര്‍ഷിപ്പ് കാര്‍ഡ് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ കളക്ടറുടെ ചേമ്പറില്‍ പ്രകാശനം ചെയ്തു. കാസര്‍കോട് സാരീസ് വിപണനം വിപുലമാക്കുന്നതിന് ജില്ലാ ഭരണ സംവിധാനത്തിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്തി വരുന്നതിൻ്റെ ഭാഗമായാണിത്.
ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ സജിത് കുമാർ കാസർകോട് സാരീസ് സ്പെഷ്യൽ ഓഫീസർ ആദിൽ മുഹമ്മദ്, കാസർകോട് വിവേഴ്സ് കോ ഓപറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട് മാധവ ഹെരള സെക്രട്ടറി ബി എൻ അനിത ഡയറക്ടർമാരായദാമോദര , രാമചന്ദ്ര. ഗംഗമ്മ, ലിജതോമസ്, മമത തുടങ്ങിയവർ പങ്കെടുത്തു