നീലേശ്വരം: ജില്ലാ സ്ക്കൂൾ കായിക മേളയിൽ ചിറ്റാരിക്കാൽ ഉപജില്ല മുന്നിൽ 19 സ്വർണ്ണവും 8 വെള്ളിയും വെങ്കലവുമായി ചിറ്റാരിക്കാലിന്140 പോയന്റുണ്ട്. 13 സ്വർണ്ണവും 11 വെള്ളിയും 8 വെങ്കലവുമായി 111 പോയന്റോടെ ചെറുവത്തൂർ സബ് ജില്ല രണ്ടാം സ്ഥാനത്തും 102 പോയന്റോടെ കാസർകോടാണ് മൂന്നാം സ്ഥാനത്തുമാണ്. മറ്റു സബ്ബ് ജില്ലകളുടെ മെഡൽ,പോയന്റ്നിലകൾ: ഹൊസ്ദുർഗ് – സ്വർണ്ണം 11 വെളി 9 വെങ്കലം -81, മഞ്ചേശ്വരം:ആറ് സ്വർണ്ണം 10 വെള്ളി നാല് വെങ്കലം 67, കുമ്പള: ആറ് സ്വർണ്ണം ആറ് വെള്ളി 9 വെങ്കലം 62, ബേക്കൽ: 5 സ്വർണ്ണം 4 വെള്ളി ഏഴ് വെങ്കലം 45