കാസര്‍കോട് ജില്ല രൂപീകരണ ത്തിൻ്റെ നാല്‍പതാംവര്‍ഷീക ദിനമായ നാളെ (മെയ് 24ന്) കളക്ടറേറ്റ് പരിസരത്ത് ജില്ലാ ഭരണ സംവിധാനത്തിൻ്റെ നേതൃത്വത്തിൽ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും വനം വകുപ്പും നെഹ്റു യുവകേന്ദ്രയും സഹകരണത്തോടെ നാല്‍പത് ഫലവൃക്ഷ തൈകള്‍ നട്ടുവളർത്തും. കളക്ടറേറ്റിന് സമീപം ജില്ലയുടെ ഔദ്യോഗിക വൃക്ഷമായ കാഞ്ഞിര മരത്തൈ നട്ട് ജില്ലാ കളക്ടര്‍ കെ. ഇമ്പ ശേഖർ പരിപാടി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2.30ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സബ്കളക്ടര്‍ സൂഫിയാന്‍ അഹമ്മദ് അധ്യക്ഷത വഹിക്കും. വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുക്കും വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ജില്ലാ ഓഫീസ് പരിസരത്ത് ഫലവൃക്ഷത്തൈ നടും
രാവിലെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആഘോഷ പരിപാടി നടത്തും ‘