The Times of North

Breaking News!

കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ   ★  യുവാവ് തൂങ്ങി മരിച്ചു   ★  ചെറുവത്തൂരിൽ സംശയകരമായി കാണപ്പെട്ട രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ

കാസർകോട് ജില്ലാ പഞ്ചായത്തിനും പ്രസിഡണ്ട് ബേബി ബാലകൃഷ്ണനും ദേശീയ പുരസ്ക്കാരം

രാജ്യത്ത് ആദ്യമായി സ്വന്തം സ്പീഷിസ് ഇനങ്ങൾ പ്രഖ്യാപിച്ച് അവയുടെ സംരക്ഷണം ഏറ്റെടുത്ത കാസർകോട് ജില്ലാ പഞ്ചായത്തിന് യൂണിവേഴ്‌സൽ റെക്കോർഡ് ഫോറം സമ്മാനിച്ച നാഷണൽ റിക്കാർഡ് സർട്ടിഫിക്കേഷൻ അവാർഡ് സബ്കളക്ടർ സൂഫിയാൻ അഹമ്മദും യു ആർ എഫ് പ്രതിനിധി ഗിന്നസ് സുനിൽ ജോസഫും ജില്ലാ പഞ്ചായത്ത് ബേബി ബാലകൃഷ്ണന് കൈമാറി.യൂണിവേഴ്‌സൽ റെക്കോർഡ് ഫോറത്തിന്റെ മൾട്ടി ടാലന്റഡ് അവാർഡിന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണനെ തിരഞ്ഞെടുത്തുവെന്ന് ഗിന്നസ് സുനിൽ ജോസഫ് അറിയിച്ചത് ജില്ലാ പഞ്ചായത്തിനും കാസർകോടിനും ഇരട്ടി മധുരമായി. സബ് കലക്ടർ സൂഫിയാന്‍ അഹമ്മദ് സ്പീഷിസ് ഇനങ്ങളുടെ ഡോക്യുമെന്ററി സ്വിച്ച് ഓൺ ചെയ്ത് സംസാരിച്ചു. സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ റീജ്യണൽ ഡയറക്ടർ പളനിച്ചാമി മുഖ്യാതിഥിയായി. കാസർകോട് സിറ്റി ടവർ ഹോട്ടലിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജൈവ വൈവിധ്യ മേഖലയിൽ നമ്മുടെ ജില്ല നന്നായി ഇടപെടുന്നുണ്ടെന്നും ജില്ലാ സ്പീഷിസ് ഇനങ്ങളെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും ബേബി ബാലകൃഷ്ണൻ പറഞ്ഞു. ജില്ലാ പഞ്ചായത്തിൻ്റെ ജൈവ വൈവിധ്യ മേഖലയിലെ പ്രവർത്തനം രാജ്യത്തിന് മാതൃകയാണെന്ന് ജൈവ വൈവിധ്യ ബോർഡ് പ്രതിനിധികൾ പറഞ്ഞു. നാശോന്മുഖമാകുന്ന സസ്യജന്തുജാലത്തെ സംരക്ഷിക്കുന്ന പ്രവർത്തനങ്ങൾ തദ്ദേശ ഭരണസ്ഥാപനങ്ങൾ നിർവ്വഹിക്കണമെന്ന് കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണൻ പറഞ്ഞു.
ബോർഡ് മെമ്പർമാരായ കെ.വി. ഗോവിന്ദൻ, പ്രൊഫ പി.ടി.. ചന്ദ്രമോഹൻ എന്നിവർ ജില്ലാ സ്പീഷിസ് കലണ്ടർ പ്രകാശനവും വിഷയാവതരണവും നടത്തി. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ, ജില്ലാ പഞ്ചായത്ത് ബി.എം.സി മെമ്പർ പി. ശ്യാംകുമാർ, കാസർകോട് പ്രസ് ക്ലബ് സെക്രട്ടറി കെ.വി പത്മേഷ് എന്നിവർ വിഷയത്തിൽ പ്രതികരിച്ച് സംസാരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഗീതാ കൃഷ്‌ണൻ, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ. ശകുന്തള, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അഡ്വ. എസ്.എൻ. സരിത, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം. മനു എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.കെ സജീവ് സ്വാഗതവും സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് ജില്ലാ കോർഡിനേറ്റർ വി.എം. അഖില നന്ദിയും പറഞ്ഞു.

Read Previous

ബിന്ദുവിനും വൃന്ദയ്ക്കും ശുഭയ്ക്കും ഉൾപ്പെടെ ആറു പേർക്ക് സമം അവാർഡ്

Read Next

മടക്കര ഹാര്‍ബറിനും ക്വാര്‍ട്ടേഴ്‌സുകള്‍ക്കും പിഴ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73