സിപിഎമ്മുമായി അകന്ന പി വി അൻവർ എംഎൽഎക്ക് അനുകൂലമായി കാസർകോട് ജില്ലയിലെ ആദൂരിൽ ബോർഡ് പ്രത്യക്ഷപ്പെട്ടു. ചോദ്യം ചോദിച്ച കുട്ടിയെ ക്ലാസ്സിൽ നിന്നും പുറത്താക്കിയാലും ആ കുട്ടി ചോദിച്ച ചോദ്യം അവിടെത്തന്നെ ബാക്കിനിൽക്കും എന്നാണ് ആദൂർ യൂത്ത് വിങ്ങ് എന്ന പേരിൽ ഉള്ള ബോർഡിൽ പറയുന്നത്. ഉയരാൻ മടിക്കുന്ന കൈയും പറയാൻ മടിക്കുന്ന നാവും അടിമത്വത്തിന്റേതാണ്, രാജാവ് നഗ്നനാണെന്ന് മുഖത്തുനോക്കി പറഞ്ഞ താങ്കളാണ് യഥാർത്ഥ പോരാളി, താങ്കളുടെ ശബ്ദം വരും തലമുറക്ക് പ്രചോദനമാണ്….. തുടങ്ങിയ വാചകങ്ങളും ബാനറിൽ ഉണ്ട്.