The Times of North

Breaking News!

യുവ സിവിൽ എഞ്ചിനീയർ ട്രെയിൻ തട്ടി മരിച്ചു   ★  അറസ്റ്റ് ചെയ്യാൻ എത്തിയ എക്സൈസ് ഉദ്യോഗസ്ഥരെവാറണ്ട് പ്രതി കുത്തി പരിക്കേൽപ്പിച്ചു   ★  പൂർവ്വ അധ്യാപക - വിദ്യാർത്ഥി മഹാസംഗമം ഏപ്രിൽ 19 ന്   ★  നീലേശ്വരം ശ്രീകല്ലളി പള്ളിയത്ത് തറവാട്ടിൽ പുന: പ്രതിഷ്ഠ നടത്തി   ★  ചെറിയ പെരുന്നാളിന് സമ്മാനമായി കിട്ടിയ തുക മഹേഷ് ചികിത്സാ ഫണ്ടിലേക്ക് നൽകി കുരുന്നുകൾ മാതൃകയായി   ★  ചെറിയ പെരുന്നാൾ ദിനത്തിൽ ലഹരി ഉപയോഗത്തിനും ലഹരിയുമായുള്ള ബന്ധത്തിനും എതിരെ ബോധവൽക്കരണം സംഘടിപ്പിച്ചു   ★  പേരോൽ വട്ടപ്പൊയ്യിലിലെ മുൻ ജ്വല്ലറി ഉടമ ടി.ബാലകൃഷ്ണൻ അന്തരിച്ചു   ★  നീലേശ്വരം സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ, മൂന്നാം വാർഡ് മികച്ച വാർഡ്, കൗൺസിലർ ടിവി ഷീബ ഉപഹാരം ഏറ്റുവാങ്ങി   ★  രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും

കാസർകോട്ടെ ആംബുലൻസ് അപകടം മരണം മൂന്നായി

 

മഞ്ചേശ്വരം കുഞ്ചത്തൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി .മൂന്ന് പേരുടെ നില ഗുരുതരമാണ്.

ഗുരുവായൂർ സ്വദേശി ശ്രീനാഥ്, ശരത് മേനോൻ കാറിൽ ഒപ്പമുണ്ടായിരുന്ന ഇവരുടെ സുഹൃത്തുമാണ് മരിച്ചത്.
കാസർകോട് നിന്നും മംഗളൂരിലേക്ക് പോവുകയായിരുന്ന ആംബുലൻസും ബംഗ്ളൂരുവിൽ നിന്നും വരികയായിരുന്ന കാറും കൂട്ടിയിടിച്ചാണ് അപകടം.കാർ യാത്രക്കാരായ മൂന്ന് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.

ആംബുലൻസ് എതിർവശത്ത് കൂടി സഞ്ചരിച്ചതാണ് അപകടകാരണം. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി ഉഷ,ശിവദാസ് ഡ്രൈവർ എന്നിവർക്കും ഗുരുതരമായിപരിക്കുണ്ട്. ഇവരെ മംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്നലെ ചട്ടഞ്ചാലിൽ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ ഉഷയെ വിദഗധ ചികിൽസക്ക് ആംബുലൻസിൽ മംഗലാപുരത്തേക്ക് കൊണ്ട്പോകവെയാണ് അപകടം.

Read Previous

കാസർകോട്ട് കാറും ആംബുലൻസും കൂട്ടിയിടിച്ച് രണ്ട് മരണം

Read Next

വെസ്റ്റ് നൈല്‍ പനി: മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകൾക്ക് ജാഗ്രതാ നിര്‍ദേശം, രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ഉടന്‍ ചികിത്സ തേടണമെന്ന് ആരോഗ്യമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73