അസുഖബാധിതയായി ചികിത്സയിൽ കഴിയുന്ന പരപ്പ വലിയ മുറ്റത്തെ ദാസനന്റെ മകളും പരപ്പ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയുമായ നിവേദ്യക്കു വേണ്ടിമൂകാംബിക ബസ് കാരുണ്യ യാത്ര നടത്തി. യാത്രയിൽ കിട്ടിയ 9590 രൂപയും ബളാൽ സ്കൂളിലെ സ്റ്റാഫ് അംഗങ്ങൾ നൽകിയ 5000 രൂപയും ടോപ് ടെൻ ടെൻ വാട്സ്ആപ്പ് കൂട്ടായ്മയ്ക്ക് കൈമാറി.ടോപ് ടെൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രസിഡണ്ട് എ ആർ മുരളി തുക ഏറ്റുവാങ്ങി. നിവേദ്യയുടെ അച്ഛൻ ദാസനും ക്ലബ്ബ് മെമ്പർമാരായ ശ്രീകാന്ത് കുളത്തിങ്കൽ, സുനിൽകുമാർ,വിനോദ് തൊടൻഞ്ചാൽ ഓട്ടോ ഡ്രൈവർമാരായ രാജേഷ്,ബലരാമൻ മൂകാംബിക ബസ് ജീവനക്കാരും പങ്കെടുത്തു.