കാസർകോട്: ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന വയനാടിനെ സഹായിക്കാൻ കാരുണ്യ യാത്രയുമായി കോണ്‍ട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി. കാസർകോട് – കുമ്പള – ധർമത്തടുക്ക റൂട്ടിൽ
സര്‍വീസ് നടത്തുന്ന ജിസ്തിയ ഹോളിഡെയ്‌സിന്റെ ബസാണ് കാരുണ്യയാത്ര സംഘടിപ്പിച്ചത്. വെള്ളിയാഴ്ചത്തെ യാത്രാ വരുമാനം വയനാടിനെ സഹായിക്കാൻ കൈമാറും.
കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽ എൻ എ നെല്ലിക്കുന്ന് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. കുമ്പള ബസ് സ്റ്റാൻഡിൽ കുമ്പള സി ഐ വിനോദ് കുമാർ ഫ്ലാഗ് ഓഫ് നിർവഹിച്ചു. മഹാ ദുരന്തത്തില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന വയനാടിനെ ചേര്‍ത്തുപിടിക്കാനുള്ള കാര്യേജ് ഓപ്പറേറ്റേഴ്‌സ് ജില്ലാ കമ്മിറ്റിയുടെ തീരുമാനം അഭിനന്ദനാര്‍ഹമാണെന്ന് ഇരുവരും പറഞ്ഞു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഫ്രീക്ക് അബ്ദുള്ള, ജോയിന്റ് സെക്രട്ടറി സിജോ ജോസ്, ജനറൽ സെക്രട്ടറി,നസീർ എക്സ് ഡ്രൈവ്, വൈസ് പ്രസിഡന്റ് അഷ്‌റഫ് തവക്കൽ, ഷംസു സിറ്റിറൈഡർ, താജു ജിസ്തിയ, ഇർഫാൻ സുൽത്താൻ എന്നിവർ സംബന്ധിച്ചു.