മികച്ച പ്രതിഭകളായ സംഗീതജ്ഞരെയും പക്കമേളക്കാരെയും ഉൾപ്പെടുത്തി കേരള സംഗീത അക്കാദമി ആറ് കേന്ദ്രങ്ങളിൽ കര്‍ണ്ണാടകസംഗീത മഹോത്സവം സംഘടിപ്പിക്കുന്നു. ഇതിൻ്റെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ 15 ന് തിരുവനന്തപുരം കാര്‍ത്തിക തിരുനാള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തും. പരിപാടിയുടെ സംഘാടനത്തിനും വിപുലമായ നടത്തിപ്പിനുമുള്ള സ്വാഗതസംഘം രൂപീകരിച്ചു. കാര്‍ത്തിക തിരുനാള്‍ സംഗീത സഭ ഹാളില്‍ നടന്ന സ്വാഗതസംഘ യോഗം കേരള സംഗീത നാടക അക്കാദമി വൈസ്ചെയര്‍മാന്‍ പി.ആര്‍.പുഷ്പവതി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജില്ലാകേന്ദ്ര കലാസമിതി സെക്രട്ടറി ബി.എന്‍.സൈജു രാജ് അധ്യക്ഷത വഹിച്ചു .
സാംസ്കാരിക വകുപ്പ് മന്ത്രി സജിചെറിയാനെ മുഖ്യരക്ഷാധികാരിയായും തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍, അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, സെക്രട്ടറി കരിവെള്ളൂര്‍ മുരളി, വൈസ്ചെയര്‍മാന്‍ പി.ആര്‍.പുഷ്പവതി തിരുവനന്തപുരം ജില്ലാകേന്ദ്രകലാസമിതി പ്രസിഡന്റ് ഗീതരംഗ പ്രഭാത് എന്നിവരെ രക്ഷാധികാരികളായും തിരുവനന്തപുരം ജില്ലാകേന്ദ്ര കലാസമിതി സെക്രട്ടറി ബി.എന്‍.സൈജുരാജിനെ ചെയര്‍മാനായും സര്‍വ്വേശ്വരന്‍, കരുംകുളം ബാബു,ഡോ. മണിമല സതീദേവി, ശ്രീറാം, പ്രസാദ്,ധനലഷ്മി,ചേര്‍ത്തല ജയദേവ്,വിനീത,ശ്യാമ, നെയ്യാറ്റിന്‍കര കൃഷ്ണന്‍, ആറ്റുകാല്‍ ബാലു, തേക്കടി രാജന്‍, ജയകൃഷ്ണന്‍ പട്ടാമ്പി എന്നിവരെ വൈസ്ചെയര്‍മാന്മാരായും തെരഞ്ഞെടുത്തു. അക്കാദമി അംഗം. ആനയടിപ്രസാദാണ് ജനറല്‍ കണ്‍വീനര്‍. അജിത്ത് കാര്‍ത്തികതിരുനാള്‍ സഭാ, സുന്ദര്‍ മേലയില്‍, തൊഴുവന്‍കോട് ജയന്‍, രാജേന്ദ്രന്‍ മലയിന്‍കീഴ്, സുധി ദേവയാനി, സുരേഷ് സപ്തസ്വര, ഉണ്ണികൃഷ്ണന്‍, മുരുകന്‍ ശ്രീവരാഗം എന്നിവരാണ് കണ്‍വീനര്‍മാര്‍
പബ്‌ളിസിറ്റി കമ്മിറ്റി ചെയര്‍മാനായി നെയ്യാറ്റിന്‍കര കൃഷ്ണനെയും വൈസ്‌ചെയര്‍മാന്മാരായി രാജേന്ദ്രന്‍ മലയിന്‍കീഴിനെയും ശോഭരാജിനെയും കണ്‍വീനരായി ബിപിന്‍ കാരേറ്റിനെയും ജോയിന്റ് കണ്‍വീനര്‍മാരായി ഉണ്ണികൃഷ്ണന്‍, മുരുകന്‍ ശ്രീവരാഗം, സുനില്‍ ഹൈലൈറ്റ്‌സ്, മുരളിധരന്‍ വര്‍ക്കല, ബാബുരാജ് ചെറുന്നിയൂര്‍ എന്നിവരെയും തെരഞ്ഞെടുത്തു. സ്വാഗതസംഘം രൂപീകരണ യോഗത്തില്‍ ആനയടി പ്രസാദ് സ്വാഗതവും തിരുവനന്തപുരം ജില്ലാ കേന്ദ്രകലാസമതി ജോയിന്റ് സെക്രട്ടറി കരുംകുളം ബാബു നന്ദിയും പറഞ്ഞു