നീലേശ്വരം: പടിഞ്ഞാറ്റംകൊഴുവല്‍ മാടത്തിന്‍കീഴില്‍ ക്ഷേത്രപാലക ക്ഷേത്രത്തില്‍ ക്ഷേത്രത്തിന്റെ കൈമാറ്റ ചരിത്രം രേഖപ്പെടുത്തി ശിലാഫലകം സ്ഥാപിച്ചു. പടിഞ്ഞാറ്റംകൊഴുവല്‍ കരിപ്പോത്ത് തറവാടാണ് ശിലാഫലകം സ്ഥാപിച്ചത്. മാടത്തിന്‍കീഴില്‍ ക്ഷേത്രപാലക ക്ഷേത്രവും 1 ഏക്കര്‍ 65 സെന്റ് സ്ഥലവും 1978 ജൂണ്‍ 26 നാണ് പടിഞ്ഞാറ്റംകൊഴുവല്‍ എന്‍എസ്എസ് കരയോഗത്തിന് ദാനാധാരമായി നല്‍കിയതെന്നാണ് ശിലാഫലകത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. കരയോഗം പ്രസിഡന്റ് പി.കുഞ്ഞിരാമന് നായര്‍ ഫലകം അനാച്ഛാദനം ചെയ്തു. കരയോഗം സെക്രട്ടറി കെ.എം.ഗോപാലകൃഷ്ണന് നായര്‍, കരിപ്പോത്ത് തറവാട് കാരണവത്തി കെ.കാര്‍ത്യായനി അമ്മ, കരിപ്പോത്ത് തറവാട് സെക്രട്ടറി കെ.ശ്രീനാരായണന്. തറവാട് അംഗങ്ങള്‍, ഭക്തജനങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.