The Times of North

Breaking News!

ഉത്തരകേരള വടംവലി മത്സരം 4 ന് കാലിച്ചാമരത്ത്   ★  ചോയ്യങ്കോട് പോണ്ടിയിൽ 60 വർഷത്തിനുശേഷം ഗുളികൻ ദൈവം കെട്ടിയാടുന്നു.   ★  മഹാ കുംഭമേള സ്പെഷൽ തീവണ്ടിക്ക് നീലേശ്വരത്ത് സ്റ്റോപ്പ്   ★  ഭക്ഷ്യവിഷബാധ: ഹോട്ടൽ ആരോഗ്യ വകുപ്പ് അധികൃതകൃതർ പൂട്ടിച്ചു   ★  സ്കൗട്ട് ആൻഡ് ഗൈഡ്സ് രാജ്യപുരസ്കാർ പരീക്ഷയിൽ പങ്കെടുത്ത 50 ഓളം പെൺകുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു   ★  എം വി ഗീതാമണി സ്മാരക പ്രഥമ റിഡേഴ്സ് അവാർഡ് ശബരീനാഥിന്    ★  രചനാ മത്സരം 11ന്‌   ★  സി പി എം ജില്ലാ സമ്മേളനത്തിന്റെ കലണ്ടർ പ്രകാശിപ്പിച്ചു   ★  കുലുക്കി കുത്ത് ചൂതാട്ടം ഏഴുപേർ പിടിയിൽ   ★  തയ്യൽ തൊഴിലാളി ചികിത്സാ സഹായം തേടുന്നു

കരിന്തളം ഗവൺമെന്റ് കോളേജ് എൻ എസ് എസ് എസ് സപ്ത ദിന സഹവാസ ക്യാമ്പ് സമാപിച്ചു

അട്ടക്കണ്ടം സ്കൂളിൽ നടന്ന ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് കരിന്തളത്തിന്റെ സഹവാസ ക്യാമ്പ് ‘സർഗ്ഗം 2k24’ സമാപിച്ചു.
ക്യാമ്പിന്റെ സമാപന സമ്മേളനം കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ വിദ്യ. കെ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ജഗന്നാഥ് എം വി, എസ് എം സി ചെയർമാൻ സേതുനാഥ്, ശരണ്യരാജ് തുടങ്ങിയവർ സംസാരിച്ചു. പ്രോഗ്രാം ഓഫീസർ സജ്ന രഘു സ്വാഗതം പറഞ്ഞു. എൻഎസ്എസ് വളണ്ടിയർ ലീഡർ റിതേഷ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
വൈവിധ്യമാർന്ന പരിപാടികളോട് കൂടി ഡിസംബർ 21ന് ആരംഭിച്ച ക്യാമ്പിൽ കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പറും സംഘാടകസമിതി ചെയർമാനുമായ എം വി ജഗന്നാഥ് അധ്യക്ഷത വഹിച്ചുപരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഭു പേഷ് മുഖ്യാതിഥി ആയിരുന്നു.
കോളേജ് പ്രിൻസിപ്പൽ വിദ്യ ടീച്ചർ,
ഹെഡ്മാസ്റ്റർ ബാബുരാജൻ മാസ്റ്റർ, പി ടി എ പ്രസിഡന്റ് ബിന്ദ്യ എം,സ്കൂൾ വികസനസമിതി ചെയർമാൻ മധുകോളിയാർ തുടങ്ങിയവർ സംസാരിച്ചു.
പ്രോഗ്രാം ഓഫീസർ സജ്‌ന രഘു റിപ്പോർട്ട്‌ അവതരിപ്പിച്ചു.

ഏഴു ദിനങ്ങളിലായി അട്ടക്കണ്ടത് നടന്ന ക്യാമ്പ് വിദ്യാർത്ഥികളിലും അതോടൊപ്പം നാട്ടുകാരിലും നല്ല ഓർമ്മകൾ സമ്മാനിച്ചാണ് പരിയവസാനിച്ചത്..
3 ദിവസങ്ങളിലായി അട്ടക്കണ്ടം മുത്തപ്പൻ മടപ്പുര, ക്ലീനിപ്പാറ രണ്ട് ഭജനമഠങ്ങൾ എന്നിവിടങ്ങളിൽ നിന്നും നാട്ടുകാരോടപ്പം പായസം ഉൾപ്പെടെ യുള്ള ഭക്ഷണവും വിവിധ ക്ലബ്ബ്കളും, വായന ശാലകളും സംഘടനകളും കുടുംബശ്രീയും ക്യാമ്പിന് ആവശ്യമായ സഹായങ്ങൾ നൽകിയത്തോടെ ക്യാമ്പ് ഉണർന്നു..
കുറ്റിക്കോൽ ഫെയർ സ്റ്റേഷനിൽ നിന്നും രക്ഷപ്രവർത്തങ്ങളുമായി ബന്ധപ്പെട്ട ക്ലാസ്സും നീലേശ്വരം സ്റ്റേഷനിലെ ഓഫീസർമാരുടെ ക്രമസമാധനപരിപാലനവുമായി ബന്ധപ്പെട്ട ക്ലാസ്സും സുഭാഷ് അറുകര യുടെ നാടൻ പാട്ട് കലാമേളയും ജിത്തു കൊടക്കാട്,ആദർശ് ചന്ദ്രൻ എന്നിവരുടെ കലാപരിപാടികളും മുഹമ്മദ്‌ ആഷികിന്റെ കരിയർ ഗൈഡൻസ് ക്ലാസ്സ്‌ ബാലചന്ദ്രൻ കൊട്ടോടിയുടെ ബോധവത്കരണ ക്ലാസ്സും ക്യാമ്പിന് മിഴിവേകി…
അട്ടക്കണ്ടം അബ്രോ സാധനൻ വൃന്ദമന്ദിരത്തിലേ അന്ധേവാസികൾക്കൊപ്പം ആടിയും പാടിയും ക്രിസ്മസ് ദിനത്തിൽ കരോളുമായി വീടുകളിൽ പോവുകയും രാത്രി സെന്റ് സെബാസ്റ്റ്യൻ ചർച്ചിലെ ഫാദർ വിനോദ് ഇട്ടിയപ്പാറ കേക്ക് മുറിച്ചു ക്രിസ്മസ് ആഘോഷവും നടന്നു…
അട്ടക്കണ്ടം സ്കൂളിൽ ഔഷധതോട്ടം നിർമ്മിക്കുകയും തകർന്ന ചുറ്റുമതിൽ പുനസ്ഥാപിക്കുന്നതും അട്ടക്കണ്ടം വാർഡിലെ ഡിജിറ്റൽ സർവ്വെ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കും വളണ്ടീയർമ്മാർ നേതൃത്വം നൽകി…

Read Previous

ദേശീയ യോങ്ങ് മുഡോ ചാമ്പ്യൻഷിപ്പ്: കേരളം ഓവറോൾ ചാമ്പ്യൻമാരായി

Read Next

പൊടോത്തുരുത്തിയിലെ എ.വി ജാനകി അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73