
നീലേശ്വരം: അംബികാസുതൻ മാങ്ങാടിന്റെ “കാരക്കുളിയൻ ” എന്ന ചെറുകഥാ സമാഹാരം തെയ്യം കലാകാരന്മാരുടെ പൊളളുന്ന ജീവിത യാഥാർത്ഥ്യം പച്ചയായി വരച്ചുകാട്ടുന്ന കൃതിയാണെന്ന് കൊട്രച്ചാൽ ഗാലക്സിഗ്രന്ഥാലയം വിലയിരുത്തി.
ഭക്തിയുടെ പാരമ്യത്തിൽ തെയ്യത്തിന്റെ ദൈവിക രൂപത്തെ മാത്രം ആരാധിക്കുന്ന നമ്മൾക്ക് മുന്നിൽ അവരുടെ യാതനയും വേദനയും കഥയിലൂടെ പറഞ്ഞു തരുന്ന കൃതിയാണിതെന്ന് ഗ്രന്ഥാലയം നടത്തിയ പുസ്തക ചർച്ചയിൽ വിലയിരുത്തപ്പെട്ടു.
സന്തോഷ് ഒഴിഞ്ഞവളപ്പ് ചർച്ച നയിച്ചു.പുതുവർഷം പുതുവായന പരിപാടിയുടെ ഭാഗമായി ഗാലക്സി വനിതാ വേദിയുടെ ആഭിമുഖ്യത്തിലാണ് അംബികാസുതൽ മാങ്ങാടിൻ്റെ കാരക്കുളിയൻ എന്ന ചെറുകഥ സമാഹാരം ചർച്ച സംഘടിപ്പിച്ചത്. കെ.വി.സുധ ആദ്ധ്യക്ഷം വഹിച്ചു.
ലൈബ്രറി കൗൺസിൽ ഏകോപന സമിതി കൺവീനർ സുശാന്ത്, സുരേഷ് കൊട്രച്ചാൽ, രതീഷ് കൊയങ്കര , കെ.വി.സുരേഷ്, സുകുമാരൻ മൂത്തൽ , മണി. പി.വി. തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.ഷീന സുരേഷ് സ്വാഗതവും സിനിത നന്ദിയും പറഞ്ഞു.