നാടുകടത്തിയ കാപ്പ കേസിലെ പ്രതിയെ നിയമം ലംഘിച്ചതിന് അറസ്റ്റ് ചെയ്തു. ഉപ്പള ഹിദായത്ത് നഗറിലെ താഹിറ മൻസിൽ മുഹമ്മദ് ആരിഫ് എന്ന അപ്പു (31 )വിന
നെയാണ് മഞ്ചേശ്വരം എസ് ഐ അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനൽ കേസിൽ പ്രതിയായ മുഹമ്മദ് ആരിഫിനെ ഡിഐജിയുടെ ഉത്തരവുപ്രകാരം ആറുമാസത്തേക്ക് കാസർകോടി നിന്നും നാടുകടത്തിയിരുന്നു. എന്നാൽ ഈ ഉത്തരവ് ലംഘിച്ച് മീഞ്ച മജുവൈലിലെ ഭഗവതി ടെമ്പിൾ റോഡിലെ വീട്ടിൽ എത്തിയപ്പോഴാണ് മുഹമ്മദ് ആരീഫിനെ അറസ്റ്റ് ചെയ്തത്.