കാഞ്ഞങ്ങാട്-കാണിയൂർ പാത പദ്ധതികളുടെ പ്രവർത്തനങ്ങൾ എത്രയും പെട്ടെന്ന് യാഥാർത്ഥ്യമാക്കണമെന്നും കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ കൂടുതൽ ട്രയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും വരുമാനത്തിന് അനുസൃതമായി മെച്ചപ്പെട്ട സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും കാഞ്ഞങ്ങാട് മർച്ചൻ്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.വ്യാപാരി വ്യവസായി ഏകോപന സംസ്ഥാന വൈസ് പ്രസിഡണ്ടും ജില്ല അദ്ധ്യക്ഷനുമായ കെ.അഹമ്മ ഷരീഫ് ഉൽഘാടനം ചെയ്തു.
പ്രസിഡണ്ട് സി.യൂസഫ് ഹാജി അദ്ധ്യക്ഷം വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി കെ.ജെ.സജി മുഖ്യപ്രഭാഷണം നടത്തി. മേഖല ചെർമാനും ജില്ല വൈസ് പ്രസിഡണ്ടുമായ ഹംസ പാലക്കി,മേഖല കൺവീനർ ഉണ്ണികൃഷ്ണൻ മാവുങ്കാൽ,കെ എം എ എക്സിക്യൂട്ടിവ് അംഗം എ ഹമീദ് ഹാജി എന്നിവർ സംസാരിച്ചു. കമ്മിറ്റിയുടെ ഒരു വർഷത്തെ വാർഷിക റിപ്പോർട്ട് സെക്രട്ടറി എം.വിനോദും വാർഷിക വരവ് ചെലവ് കണക്കുകൾ എം.ഗിരീഷ് നായക് എന്നിവർ അവതരിപ്പിച്ചു.ജനറൽ സെക്രട്ടറി കെ.വി.ലക്ഷ്മണൻ സ്വാഗതം പറഞ്ഞു.
യോഗത്തിൽ വെച്ച് കഴിഞ്ഞ ഇരുപത് വർഷത്തിലധികമായി കാഞ്ഞങ്ങാട് മർച്ചൻ്റ്സ് അസോസിയേഷനെ നയിക്കുന്ന പ്രസിഡണ്ട് സി.യൂസഫ് ഹാജിക്കുള്ള സ്നേഹോപഹാരം ജില്ല പ്രസിഡണ്ട് കെ. അഹമ്മദ് ഷെരീഫ് സമർപ്പിച്ചു. കെ എം എ ഓഫീസ് സ്റ്റാഫിൻ്റെ ഉപഹാരവും ജീവനക്കാർ യൂസഫ് ഹാജിക്ക് നൽകി. കെ എം എ എക്സിക്യൂട്ടിവ് അംഗം ടി.മുഹമ്മദ് അസ്ലം വാർഷിക പൊതുയോഗത്തിൻ്റെ പ്രമേയം അവതരിപ്പിച്ചു.
തുടർന്ന് നടന്ന ഭാരവാഹികളുടെ തെരെഞ്ഞെടുപ്പിൽ പ്രസിഡണ്ട് സ്ഥാനത്തേക്ക് രണ്ട് സ്ഥാനാർത്ഥികൾ വന്നതിനാൽ ജൂൺ 3ന് തിങ്കളാഴ്ച്ച വേട്ടെടുപ്പ് നടത്താനും യോഗം തീരുമാനിച്ചു. സ്ഥാനമൊഴിയുന്ന പ്രസിഡണ്ട് സി.യൂസഫ് ഹാജി മറുപടി പ്രസംഗം നടത്തി.