പി.ഭാസ്ക്കരന്റെ ജൻമ ശതാബ്ദിയോടനുബന്ധിച്ച് കണ്ണൂർ ആകാശവാണിയും ജവഹർലൈബ്രറിയും ചേർന്ന് നടത്തുന്ന “കണ്ണീരും സ്വപ്നങ്ങളും ” പ്രതിമാസ പ്രഭാഷണ പരിപാടിയുടെ ഭാഗമായി പി.ഭാസ്ക്കരൻ രചിച്ച നൂറ് ചലച്ചിത്ര ഗാനങ്ങളുടെ ആലാപനം നടത്തുന്നു.ഒക്ടോബർ 19 ന് ശനിയാഴ്ച രാവിലെ 9.30 മുതൽ ജവഹർലൈബ്രറി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ഈ പാട്ടു കൂട്ടായ്മയിൽ പൊതുജനങ്ങൾക്കും പങ്കെടുക്കാം.
താല്പര്യമുള്ളവർ 8547027054എന്ന വാട്ട്സപ്പ് നമ്പറിലേക്ക് പേര് ,/ വിലാസം, പാടാനുദ്ദേശിക്കുന്ന പാട്ട്,/ എന്നീ വിവരങ്ങൾ കാണിച്ച് റജിസ്റ്റർ ചെയ്യണം.പി.ഭാസ്ക്കരൻ രചിച്ച പാട്ടുകൾ മാത്രമേ പരിപാടിയിൽ ഉൾക്കൊള്ളിക്കുകയുള്ളൂ….ആദ്യം കിട്ടുന്ന നൂറ് അപേക്ഷകൾ മാത്രമേ പരിഗണിക്കുകയുള്ളൂ….കരോക്കെ ട്രാക്കിന്റെ പശ്ചാത്തലത്തിൽ പാടാനുദ്ദേശിക്കുന്ന ഗായകർ സംഘാടകർക്ക് മുൻകൂട്ടി ട്രാക്കുകൾ ലഭ്യമാക്കണം.
പേര് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഒക്ടോബർ 15