
ചെറുവത്തൂർ കണ്ണങ്കൈ ഏ .കെ.ജി. വായനശാല ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ ഏ.കെ.ജി. ഇ .എം.എസ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു ജില്ലാ പഞ്ചായത്ത് മെമ്പർ സി.ജെ. സജിത്ത് അനുസ്മരണ പ്രഭാഷണം നടത്തി.ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് വൈ: പ്രസിഡൻറ് പി.വി.രാഘവൻ
ലൈബ്രറി കൗൺസിൽ പഞ്ചായത്ത് നേതൃസമിതി കൺവിനർ ടി.തമ്പാൻ ,
കെ.വിപിൻ രാജ്. എന്നിവർ സംസാരിച്ചു.കെ.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി ഏ. കെ.ദിവാകരൻ സ്വാഗതം പറഞ്ഞു – തുടർന്ന് തിമിരി മഞ്ജീരധ്വനി അവതരിപ്പിച്ച ദമ്പതിമാരുടെ കൈകൊട്ടിക്കളി, യുവശക്തി വനിതാവേദി കണ്ണങ്കൈയുടെ വിവിധ കലാപരിപാടികളും അരങ്ങേറി