കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് പ്രസ്ഫോറത്തിന്റെ നേതൃത്വത്തിൽആദരസമർപ്പണവുംപുതുവർഷ ആഘോഷവും നടന്നു. ഹോസ്ദുർഗ് സർക്കിൾ ഇൻസ്പെക്ടർ പി അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. പ്രസ്ഫോറംപ്രസിഡൻറ് സി.കെ നാരായണൻ അധ്യക്ഷതവഹിച്ചു. സെക്രട്ടറി ബാബുകോട്ടപ്പാറ സ്വാഗതം പറഞ്ഞു. സി രാജൻ പെരിയ വിശിഷ്ടതിഥിയായിരുന്നു. വിവിധ മാധ്യമ പുരസ്കാരങ്ങൾ നേടിയ കെ വി ബൈജു, കെ.എസ് ഹരികുമ്പള, അനിൽ പുളിക്കാൻ (റിപ്പോർട്ടിംഗ് ), ടി.കെ.നാരായണൻ, ടി.കെ പ്രഭാകരൻ (സിനിമാഭിനയം), ഇ വി വിജയൻ ഉപ്പിലികൈ (ചാനൽ പരിപാടി) എന്നിവരെ സി.ഐ അജിത്ത്കുമാർഉപഹാരംനൽകി ആദരിച്ചു.
ഇ വി ജയകൃഷ്ണൻ, ടി മുഹമ്മദ് അസ്ലം, മാനുവൽകുറിച്ചിത്താനം, എൻ ഗംഗാധരൻ, ജോയ് മാരൂർ, പി പ്രവീൺകുമാർ, കാവുങ്കൽ നാരായണൻമാസ്റ്റർ, ഫസലുറഹ്മാൻ പ്രസംഗിച്ചു. തുടർന്ന്അംഗങ്ങൾക്ക് രാജൻ പെരിയ കേക്ക് വിതരണവുംനടത്തി.