The Times of North

Breaking News!

വാട്ട്‌സ്ആപ്പിൽ ഫോട്ടോ അയച്ച് തട്ടിപ്പ്; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്    ★  വിഷുവിന് പ്ലാസ്റ്റിക് കണിക്കൊന്ന കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ   ★  കേക്കെപുരയിൽ ഹസ്സൻ ഹാജി സ്മാരക പുരസ്‌കാരം എ പി അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്തിന്   ★  എൻ.കെ ബാലകൃഷ്ണൻ ആരോഗ്യ, സഹകരണ മേഖലകളിൽ പുതിയ ദിശാബോധം വളർത്തിയ നേതാവ്: പി.കെ. ഫൈസൽ   ★  പേര് നിർദ്ദേശിച്ചത് പിണറായി വിജയൻ; കെ കെ രാഗേഷ് സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി   ★  ചായ്യോത്തെ പി.പി. അബ്രഹാം (പാപ്പു ചേട്ടൻ ) അന്തരിച്ചു   ★  ബദരിയ ഹോട്ടൽ (ഇതെന്റെ ഓർമ്മകളുടെകനൽ): സുറാബ്   ★  കാരിച്ചിയമ്മ മടിക്കൈയിലെ ധീര വനിത   ★  വ്യാപാരി വ്യവസായി സമിതി നേതാവ് വി. വിഉദയകുമാറിൻ്റെ മാതാവ് അന്തരിച്ചു   ★  സിയാറത്തിങ്കര മഖാം ഉറൂസ് ഏപ്രിൽ പതിനെട്ട് വരെ നീട്ടി

കാഞ്ഞങ്ങാട്-കാണിയൂർ റെയിൽപ്പാത: കർണ്ണാടകയ്ക്കും കേന്ദ്രത്തിനും റെയിൽവേ ബോർഡിനും നിവേദനം നൽകാൻ കർമ്മ സമിതി

കാഞ്ഞങ്ങാട്‌:സർവ്വേ പൂർത്തിയാവുകയും ആദായകരമെന്ന് കണ്ടെത്തുകയും ചെയ്ത കാഞ്ഞങ്ങാട്-പാണത്തൂർ-കാണിയൂർ 91കിലോമീറ്റർ റെയിൽപ്പാത യാഥാർത്ഥ്യമാക്കാൻ കർണ്ണാടക സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 17 ന് പെരിയ കല്ലിയോട്ടെത്തുന്ന കർണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന് നിവേദനം സമർപ്പിക്കാൻ കാണിയൂർപ്പാത കർമ്മ സമിതി യോഗം തീരുമാനിച്ചു. വിഷയം കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും മറ്റ് മന്ത്രിമാരുടെയും ശ്രദ്ധയിൽപ്പെടുത്താനും മാർച്ച് രണ്ടാം വാരത്തിൽ സമിതിയുടെ നിവേദക സംഘം ബംഗ്ളൂരുവിലേക്ക് പോകും.

ഈ മാസം 18 ന് ഡൽഹിയിലെത്തി കേന്ദ്രമന്ത്രിമാരെയും റെയിൽവേ ബോർഡ് ചെയർമാനെയും നേരിൽ കാണാൻ കർമ്മ സമിതി ജനറൽ കൺവീനർ സി.കെ.ആസീഫിന്റെ നേതൃത്വത്തിലുള്ള സംഘത്തെ ചുമതലപ്പെടുത്തി.

കാഞ്ഞങ്ങാട് റെയിൻവേ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളും കേന്ദ്ര മന്ത്രിമാരുടെയും റെയിൽവേ ബോർഡിന്റെയും ശ്രദ്ധയിൽപ്പെടുത്തും. സമിതി ചെയർമാൻ അഡ്വ:പി.അപ്പുക്കുട്ടൻ അദ്ധ്യക്ഷനായി.ജനറൽ കൺവീനർ സി.കെ.ആസീഫ്,വൈസ് ചെയർമാൻ സി.കെ.യൂസഫ് ഹാജി,അഡ്വ: എം.സി.ജോസ്,ടി.മുഹമ്മദ് അസ്ലം,കുഞ്ഞിക്കണ്ണൻ കക്കാണത്ത്,എൻ.അശോക്‌ കുമാർ,എ.ഹമീദ് ഹാജി,അജയകുമാർ നെല്ലിക്കാട്ട്,സൂര്യനാരായണ ഭട്ട്,സി.എ. പീറ്റർ,പി.മഹേഷ്,എം.കുഞ്ഞികൃഷ്ണൻ, ഐശ്വര്യ കുമാരൻ, കെ.മുഹമ്മദ് കുഞ്ഞി,ഇ കെ കെ പടന്നക്കാട്, കെ.കെ.ബാബു തുടങ്ങിയവർ സംസാരിച്ചു.

Read Previous

ഭാര്യയെ കാണാനില്ലെന്ന് പരാതി

Read Next

നീലേശ്വരം താലൂക്ക് ആശുപത്രിയിലെ നേഴ്സ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73