The Times of North

Breaking News!

കുമ്പളപള്ളി എസ് കെ ജി എം എ യു പി സ്കൂൾ 63-ാം വാർഷികം ഏപ്രിൽ 3 ന്   ★  ചീമേനി ടൗണിലെ സി കെ കൃഷ്ണൻ അന്തരിച്ചു   ★  ജേഴ്സി പ്രകാശനവും അനുമോദനവും   ★  യുവതിയും രണ്ടു വയസ്സുള്ള മകളും കുളത്തിൽ മുങ്ങി മരിച്ച നിലയിൽ   ★  സർക്കാർ ബഡ്ജറ്റിലെ ജനദ്രോഹ നടപടികൾക്കെതിരെ കിനാനൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി കിനാനൂർ വില്ലേജ് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി   ★  കാസറഗോഡ് വീണ്ടും വൻ മയക്കുമരുന്ന് വേട്ട; നാലുപേർ അറസ്റ്റിൽ   ★  ദേശീയ സേവാഭാരതിയുടെ സേവാ നിധി - 25 ജില്ലാ തല ഉത്ഘാടനം    ★  കുട്ടികളുടെ മനോനില തിരിച്ചറിഞ്ഞു കൊണ്ടുള്ള ബാല സാഹിത്യ രചനകൾ കുറഞ്ഞു വരുന്നു : പ്രകാശൻ കരിവെള്ളൂർ   ★  കണിയാട താഴത്തറയ്ക്കാൽ ചെറളത്ത് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവത്തിന് തുടക്കമായി.   ★  കാഞ്ഞങ്ങാട്ടെ തലമുതിർന്ന സിപിഎം നേതാവ് ടി.വി. കരിയൻ അന്തരിച്ചു

കണിയാട താഴത്തറയ്ക്കാൽ ചെറളത്ത് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവത്തിന് തുടക്കമായി.

ചായ്യോത്ത്: കണിയാട നായത്തറയ്ക്കൽ ചെറളത്ത് ഭഗവതി ക്ഷേത്രത്തിൽ പത്ത് വർഷത്തിന് ശേഷം നടക്കുന്ന കളിയാട്ട മഹോൽസവങ്ങൾക്ക് ഭക്തി നിർഭരമായ തുടക്കം. 23 വരെ നാല് ദിവസങ്ങളിലായാണ് കളിയാട്ടം നടക്കുന്നത്. കളിയാട്ടത്തിന് തുടക്കം കുറിച്ച് ഇന്നലെ ചായ്യോത്ത് പെരിങ്ങാര ദുർഗ ഭഗവതി ക്ഷേത്രത്തിൽ നിന്നും കലവറനിറയ്ക്കൽ ഘോഷയാത്ര നടന്നു. തുടർന്ന് നെല്ലിക്കാത്തുരുത്തി കഴകം നിലമംഗലത്ത് ഭഗവതി ക്ഷേത്ര പൂരക്കളി സംഘവും മോനാച്ച ഭഗവതി ക്ഷേത്ര പൂരക്കളി സംഘവും അവതരിപ്പിച്ച പൂരക്കളി അരങ്ങേറി. വൈകിട്ട് നടന്ന സാംസ്കാരിക സമ്മേളനം പഞ്ചായത്ത് പ്രസിഡൻ് ടി കെ രവി ഉദ്ഘടനം ചെയ്തു. ഉൽസവത്തിൻ്റെ ഭാഗമായി ഇറക്കിയ ബുക്ക്ലെറ്റിൻ്റെ പ്രകാശനവും അദ്ദേഹം നിർവ്വഹിച്ചു. പ്രശസ്ത പ്രഭാഷകൻ വി. കെ സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി. തായത്തറയ്ക്കൽ സ്തുതി ഗീതം സീഡിയുടെ പ്രകാശനവു അദ്ദേഹം നിർവ്വഹിച്ചു. സംഘടക സമിതി ചെയർമാൻ കെ മോഹനൻ ആധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ വി അജിത്ത് കുമാർ, വാർഡ് മെമ്പർ പി ധന്യ , സി നാരായണൻ, കെ കുമാരൻ തുടങ്ങിയവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ ഷിബിൻ കണിയാട സ്വാഗതം പറഞ്ഞു. തുടർന്ന് ക്ഷേത്രം മാതൃസമിതി അവതരിപ്പിച്ച മെഗാ ഫ്യൂഷൻ ഡാൻസ് ‘റിഥം 2025’ അരങ്ങേറി.

ഇന്ന് രാവിലെ കിണാവൂർ മോലോം ക്ഷേത്രം, കിരാതേശ്വര ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നും ദീപവും തിരിയും കൊണ്ടുവന്നു. വൈകിട്ട് ന് 7 തിടങ്ങൽ, രാത്രി 9.30 ന് സെൻട്രൽ ആർട്സ് താ യിനേരി അവതരിപ്പിക്കുന്ന വിഷ്വൽ ഡ്രാമാറ്റിക് വിൽക്കലാമേള എന്നിവ അരങ്ങേറും.
22ന് 12 മണി മുതൽ അന്നദാനം നടക്കും. മൂന്നുമണിക്ക് ചെറളത്ത് ഭഗവതിയുടെ തിരുമുടി ഉയരും. രാത്രി 9 മണിക്ക് മ്യൂസിക് വിൻഡ് ഫോക് നൈറ്റ് അരങ്ങേറും.

സമാപനദിവസമായ 23ന് 12 മണി മുതൽ അന്നദാനം നടക്കും. ഉച്ചയ്ക്ക് ചെറളത്ത് ഭഗവതിയുടെ തിരുമുടി ഉയരലും എഴുന്നള്ളത്തും നടക്കും. കളിയാട്ട ദിവസങ്ങളിൽ തൂവക്കാളി, പൂമാരുതൻ, ചാമുണ്ഡേശ്വരി, പാടാർകുളങ്ങര ഭഗവതി, വിഷ്ണുമൂർത്തി, ചെറളത്ത് ഭഗവതി എന്നീ തെയ്യങ്ങളുടെ പുറപ്പാട്

Read Previous

കാഞ്ഞങ്ങാട്ടെ തലമുതിർന്ന സിപിഎം നേതാവ് ടി.വി. കരിയൻ അന്തരിച്ചു

Read Next

കുട്ടികളുടെ മനോനില തിരിച്ചറിഞ്ഞു കൊണ്ടുള്ള ബാല സാഹിത്യ രചനകൾ കുറഞ്ഞു വരുന്നു : പ്രകാശൻ കരിവെള്ളൂർ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73