കാഞ്ഞങ്ങാട്: നഗരത്തില്‍ ഗതാഗത നിയന്ത്രണം കാര്യക്ഷമമാക്കാനും സര്‍വ്വീസ് റോഡിലെ അനധികൃത പാര്‍ക്കിംഗ് ഒഴിവാക്കാനും കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ പോലീസ് മേധാവി പി. ബിജോയ് ഉറപ്പ് നല്‍കി.
കാഞ്ഞങ്ങാട്ടെ ഗതാഗതകുരുക്കിനും അനധകൃതപാര്‍ക്കിംഗിനും പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് സി.കെ. ആസിഫിന്റെ നേതൃത്വത്തില്‍ ജില്ലാ പോലീസ് മേധാവിയെ കണ്ട് നിവേദക സംഘത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടപാടുകാര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ഇടമില്ലാത്തതും ഗതാഗതകുരുക്കുകാരണം കച്ചവടസ്ഥാപനങ്ങളിലേക്ക് കയറാന്‍ പ്രയാസം നേരിടുന്നത് വ്യാപാരമേഖലയിലെ പ്രതിസന്ധിക്ക് കാരണമാവുന്നതായി നിവേദത്തില്‍ ചൂണ്ടിക്കാട്ടി. കോട്ടച്ചേരി ട്രാഫിക്ക് സര്‍ക്കിളിന്റെ ഇരുവശങ്ങളിലും സര്‍വ്വീസ് റോഡിലും നടക്കുന്ന പൊലീസ് പരിശോധനയും പ്രയാസങ്ങളുണ്ടാക്കുന്നതായും കടകളിലെത്തുന്ന ഇടപാടുകാരില്‍ നിന്ന് പാര്‍ക്കിംഗിന്റെ പേരില്‍ പിഴ ഈടാക്കുന്നതും പോലീസ് മേധാവി പി. ബിജോയിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ആസാദ്, കെ.എം.എ. ജനറല്‍ സെക്രട്ടറി ഐശ്വര്യകുമാരന്‍, വൈസ് പ്രസിഡണ്ട് പി. മഹേഷ്, സെക്രട്ടറി എന്‍. ഷരീഖ്, ടി. മുഹമ്മദ് അസ്‌ലം എന്നിവര്‍ സന്നിഹിതരായിരുന്നു.