കാഞ്ഞങ്ങാട്: മൂന്നുനാൾ നീണ്ടു നിൽക്കുന്ന ത്യാഗരാജ-പുരന്ദരദാസ സംഗീതാരാധനയ്ക്ക് മാർച്ച് 1ന് വൈകീട്ട് 5ന് തിരിതെളിയും. കാഞ്ഞങ്ങാട് രാജരാജേശ്വരി-സിദ്ധിഗണേശ ക്ഷേത്രാങ്കണത്തിലാണ് സംഗീതോത്സവം. തളിപ്പറമ്പ് പെരിഞ്ചെല്ലൂർ സംഗീതസഭയുടെ സ്ഥാപകൻ വിജയ് നീലകണ്ഠൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് സംഗീതം പദ്മനാഭൻ ഉദ്ഘാടനക്കച്ചേരിയിൽ പാടും. രണ്ടിന് രാവിലെ 9 മുതൽ സംഗീതാരാധന. വൈകീട്ട് 4ന് ടി.പി. സോമശേഖരൻ പാടും. 5.30ന് പ്രധാനകച്ചേരിയിൽ ചെന്നൈ ആർ. അശ്വഥ് നാരായണൻ പാടും. 3ന് രാവിലെ 7ന് ഉഞ്ഛവൃത്തി. 9ന് പഞ്ചരത്ന കീർത്തനം. വൈകീട്ട് 4ന് മംഗളൂരു ടി.ജി. ഗോപാലകൃഷ്ണൻ്റെ വയലിൻ കച്ചേരി. 5.30ന് നടക്കുന്ന പ്രധാനകച്ചേരിയിൽ ഡോ. ബൃന്ദ മാണിക്കവാസകൻ പാടും. തുടർന്ന് നടക്കുന്ന ആഞ്ജനേയോത്സവത്തോടെ സംഗീതാരാധന സമാപിക്കും