The Times of North

Breaking News!

ചെറിയ പെരുന്നാൾ ദിനത്തിൽ ലഹരി ഉപയോഗത്തിനും ലഹരിയുമായുള്ള ബന്ധത്തിനും എതിരെ ബോധവൽക്കരണം സംഘടിപ്പിച്ചു   ★  പേരോൽ വട്ടപ്പൊയ്യിലിലെ മുൻ ജ്വല്ലറി ഉടമ ടി.ബാലകൃഷ്ണൻ അന്തരിച്ചു   ★  നീലേശ്വരം സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ, മൂന്നാം വാർഡ് മികച്ച വാർഡ്, കൗൺസിലർ ടിവി ഷീബ ഉപഹാരം ഏറ്റുവാങ്ങി   ★  രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും   ★  തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ അന്തരിച്ചു.   ★  ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ

മംഗളൂരു – രാമേശ്വരം എക്സ്പ്രസിന് കാഞ്ഞങ്ങാട് സ്റ്റോപ് അനുവദിക്കണം: കാഞ്ഞങ്ങാട് ഡെവലപ്പ്മെൻ്റ് ഫോറം.


പുതുതായി പ്രഖ്യാപിച്ച മംഗളൂരു – രാമേശ്വരം എക്സ്പ്രസിന് കാഞ്ഞങ്ങാട് സ്റ്റോപ് അനുവദിക്കണമെന്ന് കാഞ്ഞങ്ങാട് ഡെവലപ്പ്മെൻ്റ് ഫോറം ആവശ്യപ്പെട്ടു. വടക്കേ മലബാറിലെ പ്രധാന വാണിജ്യ കേന്ദ്രമാണ് കാഞ്ഞങ്ങാട്.
ഹൊസ്ദുർഗ് വെള്ളരിക്കുണ്ട് താലൂക്കുകളിൽ ഉൾപ്പെട്ട കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെയും, അജാനൂർ, പുല്ലൂർ പെരിയ, പള്ളിക്കര, കോടോം ബേളൂർ, മടിക്കൈ, പനത്തടി, ബളാൽ പഞ്ചായത്തുകളിലെ ജനങ്ങൾ ട്രെയിൻ യാത്രയ്ക്കു വേണ്ടി ആശ്രയിക്കുന്നത് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനെയാണ് തീർഥാടന കേന്ദ്രങ്ങളായ
പളനിയിലേക്കും, രാമേശ്വരത്തേക്കും യാത്ര ചെയ്യുന്നവർക്കും, ടൂറിസം കേന്ദ്രമായ കൊടൈക്കനാലിലേക്ക് പോകുന്ന സഞ്ചാരികൾക്കും ഏറ്റവും ഉപകാരപ്രദമായിരിക്കും പുതുതായി അനുവദിച്ച ട്രെയിൻ. ജില്ലയിലെ കാഞ്ഞങ്ങാട്ടും പരിസര പ്രദേശങ്ങളിലുമാണ് തമിഴ്നാട് സ്വദേശികൾ ഏറ്റവും കൂടുതൽ താമസിച്ചു വരുന്നത്. ഇതിൽ ഏറിയ പങ്കും രാമേശ്വരം ഭാഗത്ത് നിന്നുള്ളവരാണ്.അതുകൊണ്ട് തന്നെ ഈ ട്രെയിനിനു കാഞ്ഞങ്ങാട് നിന്നും ആവശ്യത്തിന് യാത്രക്കാരെ കിട്ടുമെന്നതിന് ഒരു സംശയവുമില്ല. ഈ ആവശ്യമുന്നയിച്ച് കൊണ്ടുള്ള നിവേദനം ആയിരത്തിലേറെ റെയിൽവേ യാത്രക്കാരുടെ ഒപ്പ് സഹിതം റെയിൽവേ ജനറൽ മാനജർക്കും റെയിൽവേ ബോർഡ് ചെയർമാനും അയച്ചു കൊടുത്തു.

വരുമാനത്തിലും, യാത്രക്കാരുടെ എണ്ണത്തിലും പാലക്കാട് ഡിവിഷനിൽ തന്നെ പത്താം സ്ഥാനത്താണ് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ. റെയിൽവേ റിപ്പോർട്ട് പ്രകാരം പതിനേഴു കോടി രൂപ വാർഷിക വരുമാനവും, പതിനെട്ട് ലക്ഷം യാത്രക്കാരുമാണ് കാഞ്ഞങ്ങാട്ടുള്ളത്. ഇതിനു പുറമെയാണ് ഓൺലൈനായി റെയ്ൽവേക്ക് കിട്ടുന്ന വരുമാനം.

നിലവിൽ പ്രതിവാര ദീർഘ ദൂര ട്രെയിനുകൾ ഉൾപ്പെടെ ഇരു ഭാഗത്തേക്കുമായി നാല്പത്തിയാറു തീവണ്ടികൾ കാഞ്ഞങ്ങാട് സ്റ്റേഷനിൽ നിർത്താതെ പോകുന്നുണ്ട്. ഇതിൽ ചില ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിച്ചാൽ വരുമാനത്തിൽ വൻ വർദ്ധനവ് ഉണ്ടാകുമെന്നും കാഞ്ഞങ്ങാട് ഡെവലപ്പ്മെൻ്റ് ഫോറം നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

Read Previous

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഐഎം റാലി ഇന്ന് കാഞ്ഞങ്ങാട്

Read Next

ആര്‍സി ബുക്ക്, ലൈസൻസ് വിതരണം അടുത്തയാഴ്ച മുതൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73