കാഞ്ഞങ്ങാട്: രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ 155-ാം ജന്മദിനത്തിൽ കാഞ്ഞങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൊസ്ദുർഗ് മാന്തോപ്പ് മൈതാനിയിൽ മഹാത്മജി അനുസ്മരണം നടത്തി.
മുൻ നഗരസഭാ ചെയർമാൻ വി.ഗോപി ഉൽഘാടനം ചെയ്തു. മഹാത്മാഗാന്ധിയുടെ ഛായാചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തി.മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ.പി.ബാലകൃഷ്ണൻ ആദ്ധ്യക്ഷം വഹിച്ചു. വൈസ് പ്രസിഡണ്ട് സുരേഷ് കൊട്രച്ചാൽ ദേശരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് എം.കുഞ്ഞികൃഷ്ണൻ, ജനറൽ സെക്രട്ടറി അനിൽ വാഴുന്നോറൊടി, നേതാക്കളായ കെ.കെ.ബാബു,ഡോ. ടിറ്റോ ജോസഫ് , സിജോ അമ്പാട്ട്, എം.എം.നാരായണൻ , അച്ചുതൻ മുറിയനാവി, അലാമി.പി,രവീന്ദ്രൻ ചെമ്മട്ടംവയൽ,സൂര്യപ്രഭ ,സോണി ജോസഫ് ,സുധീന്ദ്രൻ ബത്തേരിക്കൽ ,മുഹമ്മദ് കുഞ്ഞി, ഷിഹാബ് കാർഗിൽ, റോഷൻ.പി തുടങ്ങിയവർ സംസാരിച്ചു. രാജൻ ഐങ്ങോത്ത് സ്വാഗതവും ഒ.വി.രതീഷ് നന്ദിയും പറഞ്ഞു.