കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് ഐ എം എ യുടെ ആഭിമുഖ്യത്തിൽ മാവുങ്കാൽ ഐ.എം.എ ഹാളിൽ വയലാർ നൈറ്റ് സംഘടിപ്പിച്ചു. കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പീയൂഷ് നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. ആരോഗ്യ കേരളം കാസർകോട് ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അനിൽ നമ്പ്യാർ, കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ഗാസ്ട്രോഎൻട്രോളജി പ്രൊഫസർ ഡോ. ഐ. പ്രവീൺ കുമാർ എന്നിവർ വിശിഷ്ടാതിഥികൾ ആയി. പ്രശസ്ത ഗായകൻ ഉമേഷ് നീലേശ്വരത്തിൻ്റെ നേതൃത്വത്തിൽ ഗാനമേളയും സംഘടിപ്പിച്ചു. വയലാറിൻ്റെ അനശ്വര ഗാനങ്ങൾ അവതരിപ്പിച്ച് കൊണ്ട് കാഞ്ഞങ്ങാട് ഐ.എം.എയിലെ ഡോക്ടർ മാരും ചടങ്ങിൻ്റെ ഭാഗമായി. ‘കാഞ്ഞങ്ങാട് ഐ.എം.എ പ്രസിഡൻ്റ് ഡോ. കെ. ശശിധര റാവു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ പ്രസിഡൻ്റ് ഡോ. വി. സുരേശൻ സ്വാഗതവും സെക്രട്ടറി കെ.എസ് കണ്ണൻ നന്ദിയും പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം ഡോ. ടി. വി. പത്മനാഭൻ, കൾച്ചറൽ കമ്മിറ്റി ഭാരവാഹികളായ ഡോ. വി. അഭിലാഷ്, സംസാരിച്ചു. ഡോ. അനന്തകൃഷ്ണൻ, ഡോ. ശ്രീജിത് കൃഷ്ണൻ, ഡോ. ടി. വി. പത്മനാഭൻ, ഡോ. ദൃഹിൻ, ഡോ. നിത്യാനന്ദ ബാബു, ഡോ.വി. സുരേശൻ, ഡോ. ജയന്തി , ഡോ. സുമാ രമേഷ്, വി. ടി. സുധാകരൻ, സ്വപ്ന ( സെൻട്രൽ യൂണിവേഴ്സിറ്റി) എന്നിവർ വയലാർ ഗാനങ്ങൾ ആലപിച്ച് ചടങ്ങിന്റെ ഭാഗമായി. ‘ക്ഷണിക്കപ്പെട്ട അതിഥികൾ ഉൾപ്പെടെ 100 ഓളം പേർ ഈ കലാസന്ധ്യയിൽ പങ്കാളികളായി.