ആരോഗ്യ പ്രവർത്തകർക്കും സ്ഥാപനങ്ങൾക്കുമെതിരെ വ്യാപകമായുണ്ടായി ഉണ്ടാവുന്ന ആക്രമങ്ങളെ പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായി ഡോക്ടർ രോഗി ബന്ധം മെച്ചെപ്പെടുത്താൻ കാഞ്ഞങ്ങാട് ഐ എം.എ ഹാളിൽ ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു. ശില്പശാല ഐ.എം.എ മുൻ സംസ്ഥാന പ്രസിഡൻ്റും, ഐ.എം.എ സംസ്ഥാന കമ്യൂണിക്കേഷൻ & ലീഡർഷിപ്പ് കമ്മിറ്റിയുടെ ചെയർമാനുമായ ഡോ. ആർ. രമേഷ് ഉദ്ഘാടനം ചെയ്തു. ഐ. എം.എ ബയോ എത്തിക്കൽ കമ്മിറ്റിയുടെ ഇൻ്റർനാഷണൽ ചെയർമാനും അന്തർദേശീയ പരിശീലകനുമായ ഡോ. ശ്രീകുമാർ വാസുദേവൻ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. കാഞ്ഞങ്ങാട് ഐ. എം.എ പ്രസിഡൻ്റ് ഡോ. വി. സുരേശൻ, സെക്രട്ടറി ഡോ. ജോൺ ജോൺ കെ, ഡിസ്ടിക്ട് ചെയർമാൻ ഡോ.ദീപിക കിഷോർ, ഡോ. കിഷോർ കുമാർ, ഡോ.ടി.വി. പത്മനാഭൻ എന്നിവർ സംസാരിച്ചു. 50 ഓളം ഡോക്ടർമാർ ശില്പശാലയിൽ പങ്കെടുത്തു