നീലേശ്വരം: ഏറ്റവും മികച്ച സംരഭകനായ ജേസീ മെമ്പർക്ക് ജെ.സി.ഐ നീലേശ്വരം എലൈറ്റ് നല്കുന്ന “കമൽ പത്ര ” അവാർഡ് , നീലേശ്വരം മന്ദംപുറത്തെ രാംനാഥ് ട്രേഡേഴ് ഉടമ എൻ വരുൺ പ്രഭുവിന് സമ്മാനിച്ചു. ചടങ്ങിൽ ജെ.സി.ഐ നീലേശ്വരം എലൈറ്റ് പ്രസിഡന്റ് സുരേന്ദ്ര യു പൈ അധ്യക്ഷത വഹിച്ചു. ജെ.സി.ഐ ദേശീയ പരിശീലകൻ പി.ആർ ശ്രീനി മുഖ്യാതിഥിയായി. പാസ്റ്റ് പ്രസിഡന്റ് എം വിനീത് സംസാരിച്ചു. പ്രോഗ്രാം ഡയറക്ടർ വിപിൻ ശങ്കർ സ്വാഗതവും, സെക്രട്ടറി കെ.എസ് അനൂപ് രാജ് നന്ദിയും പറഞ്ഞു.