
മാവുങ്കാൽ:കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി കല്യാണം മുത്തപ്പൻ തറ ശ്രീ മുത്തപ്പൻ മടപ്പുരയിൽ വിവിധ പരിപാടികളാടെ നടന്നു വന്ന പ്രതിഷ്ഠാദിന തിരുവപ്പന വെള്ളാട്ട മഹോൽസവത്തിന് പ്രൗഢമായ സമാപനം.
സമാപന ദിവസമായ ഇന്ന് വെളുപ്പിന് തിരുവപ്പന വെള്ളാട്ടം അരങ്ങിലെത്തി.
നാടിന്റെ നാനാഭാഗളിൽ നിന്നായി അനേകം വിശ്വാസികൾ ഇന്ന് അതിരാവിലെ തന്നെ ദൈവദർശനത്തിനായി മടപ്പുര മുറ്റത്തെയിരുന്നു.ആഘോഷങ്ങളുടെ ഭാഗമായി സർവൈശ്വര്യ വിളക്ക് പൂജയും,ജില്ലാതല കൈകൊട്ടി കളി മൽസരവും കഴിഞ്ഞ ദിവസങ്ങളിൽ നടന്നിരുന്നു.
ദൈവത്തെ മലകയറ്റൽ ചടങ്ങോടു കൂടി മൂന്ന് ദിവസങ്ങളിലായി നടന്ന പ്രതിഷ്ഠാദിന തിരുവപ്പന വെള്ളാട്ട മഹോൽസവം സമാപിച്ചു.
മടപ്പുര കമ്മിറ്റി ഒരുക്കിയ പ്രസാദവും അന്നദാനവും സ്വീകരിച്ചാണ് നാട്ടുകാരും വിശ്വാസികളും മടങ്ങിയത്.