പള്ളിക്കര: നബിദിനാഘോഷത്തിന്റെ ഭാഗമായി കല്ലിങ്കാൽ സിറാജുൽ ഹുദാ മദ്രസ്സയുടെ നേതൃത്വത്തിൽ മിലാദ് സൗഹൃദ സദസ്സ് സംഘടിപ്പിച്ചു. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് കെ കുമാരൻ ഉത്ഘടനം ചെയ്തു. മുഹയിദീൻ ജമാഅത്ത് പ്രസിഡന്റ് റഷീദ് ഹാജി കല്ലിങ്കാൽ അധ്യക്ഷനായി. കോപ്പൽ ചന്ദ്രശേഖരൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി, ഖതീബ് ഉസ്താദ് ഫവാസ് യമാനി കോഴിക്കര അനുഗ്രഹ ഭാഷണം നടത്തി, കെ ഇ എ ബക്കർ, സുകുമാരൻ പൂച്ചക്കാട്, എം എ ലത്തീഫ്, ടി സി സുരേഷ്, ഹക്കീം കുന്നിൽ, രാജേന്ദ്ര പ്രസാദ്, പി കുമാരൻ, പി ബി കുഞ്ഞിരാമൻ,അബ്ദുൽ റൗഫ് വാഫി, കെ കുഞ്ഞബ്ദുല്ല ഹാജി,ഷാഫി ജോളിനഗർ, കെ സി ജമാൽ, വി വി റാഷിദ്, പി കെ ജസീം, ടി. എം .മുനീർ ,കെ എം ഹക്കീം,മിക്ദാദ് സി. എച്ച്. ഹാരീസ് ജപ്പാൻ, കെ വി താജുദ്ധീൻ, ഹംസ കളരി, വി വി അസിസ്, സാലി സുലൈമാൻ, ടി പി അബ്ദുൽ റഹ്മാൻ ഹാജി, മുസ്‌തഫ മൗലവി, മുഹ്സിൻ യമാനി, മുഹമ്മദ് മൗലവി,എന്നിവർ സംസാരിച്ചു. ജമാഅത്ത് സെക്രട്ടറി കെ വി ഹനീഫ് സ്വാഗതവും ട്രെഷറർ കെ കുഞ്ഞബ്ദുള്ള ഹാജി നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ പരിപാടികളും നടന്നു.