
കരിന്തളം:ചിമ്മത്തോട് കരിഞ്ചാമുണ്ഡി അമ്മ വിഷ്ണുമൂർത്തി ദേവസ്ഥാനത്ത് കളിയാട്ട മഹോൽസവം മേയ് 10, 11 തീയതികളിൽ ഭക്തിയാദരപൂർവ്വം നടക്കും. കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ആഘോഷകമ്മിറ്റി രൂപീകരിച്ചു.യോഗം കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് മെമ്പർ ഉമേശൻ വേളൂർ ഉദ്ഘാടനം ചെയ്തു.എം.വി.പത്പനാഭൻ അധ്യക്ഷത വഹിച്ചു.എം.ഗംഗാധരൻ പേളിയൂർ,കെ വി ശശികുമാർ,കൃഷ്ണൻ കണ്ണോത്ത് ,എം അമ്പൂഞ്ഞി,ബാലചന്ദ്രൻ, എം.വി. വിനോദ് തുടങ്ങിയവർ സംസാരിച്ചു.ആഘോഷ കമ്മിറ്റി ഭാരവാഹികളായി ഉമേശൻ വേളൂർ (ചെയർമാൻ), എം.ഗംഗാധരൻ പേളിയൂർ, കെ. വി. ശശികുമാർ (വൈ: ചെയർമാൻമാർ), വി.രാജമോഹനൻ (കൺവിനർ) ,എം.വി. വിനോദ് (ജോ. കൺവീനർ),കൃഷ്ണൻ കണ്ണോത്ത് ( ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.