ചെറുവത്തൂർ: റിട്ട. പ്രഥമാധ്യാപകൻ ഒയോളം നാരായണൻ മാഷിൻ്റെ ആദ്യ കവിതാ സമാഹാരത്തിൻ്റെ പ്രകാശനം കലമ്പ് ഈ മാസം 29 ന് പ്രശസ്ത കഥാകൃത്ത് പി.വി. ഷാജികുമാർ നിർവഹിക്കും. പത്മശ്രീ പുസ്തക ശാലയാണ് പ്രസാധകർ.ചെമ്പ്രകാനം അക്ഷര വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ബാങ്ക് പരിസരത്ത് വൈകീട്ട 3 മണിക്കാണ് ചടങ്ങ്. എഴുത്തുകാരൻ ഡോ. വിനോദ് കുമാർ കുട്ടമത്ത് ഏറ്റു വാങ്ങും. കവി സി.എം. വിനയചന്ദ്രൻ പുസ്തകപരിചയം നടത്തും. നാലപ്പാടം പത്മനാഭൻ അധ്യക്ഷത വഹിക്കും.
താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് പി. വേണു ഗോപാലൻ, ഗ്രാമ പഞ്ചായത്ത് മെമ്പർ കെ എസ് കുഞ്ഞിരാമൻ, റിട്ട. ഡയറ്റ് പ്രിൻസിപ്പാൾ ഡോ. എം. ബാലൻ, എ.എം ബാലകൃഷ്ണൻ,വിനോദ് ആലന്തട്ട, സ്മിത ഭരത്, പി.എസ്.സുരേഷ്, പി.വി.മോഹനൻ, പി.സി. ഗോപിനാഥൻ,കെ.എം. കുഞ്ഞിക്കണ്ണൻ,ശ്രീജ മനോജ്, കെ. തമ്പാൻ സംസാരിക്കും.