
മൊഗ്രാൽപുത്തൂർ : 2024 ൽ കേരള സാഹിത്യ അക്കാദമിയുടെ വിവർത്തനത്തിനുള്ള സമഗ്രസംഭാവനക്കുള്ള അവാർഡും 2025 ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും കരസ്ഥമാക്കിയ കെ.വി. കുമാരൻ മാസ്റ്ററിനെ ചൗക്കി സന്ദേശം ഗ്രന്ഥാലയം ആദരിച്ചു. ഗ്രന്ഥാലയത്തിനു വേണ്ടി കാസറഗോഡ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. ദാമോദരൻ മൊമെൻ്റോ നൽകിയും ഷാൾ അണിയിച്ചും ആദരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി എസ്.എച്ച് ഹമീദ്, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.വി. മുകുന്ദൻ മാസ്റ്റർ, സന്ദേശം വനിതാവേദി സെക്രട്ടറി സൻഫിയ, പി. മുഹമ്മദ് കുഞ്ഞി മാസ്റ്റർ എന്നിവർ പ്രസംഗിച്ചു കെ.വി. കുമാരൻ മാസ്റ്റർ മറുപടി പ്രസംഗം നടത്തി.