അമ്പലത്തറ: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കെ.എസ്.ടി.എ. ഹൊസ്ദുർഗ് ഉപജില്ലാ സമ്മേളനത്തോടനുബന്ധിച്ച് അമ്പലത്തറയിൽ സെമിനാർ സംഘടിപ്പിച്ചു. കേരളം: സാമൂഹ്യ – സാംസ്കാരിക -വിദ്യാഭ്യാസ മേഖലകളിലെ അടയാളപ്പെടുത്തലുകൾ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ കെ.എസ്.ടി.എ. മുൻ സംസ്ഥാന നിർവ്വാഹക സമിതി അംഗം പി. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. പുല്ലൂർ – പെരിയ പഞ്ചായത്ത് മെമ്പർ ഡോ: സി.കെ. സബിത അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ. ജില്ലാ ട്രഷറർ ഡോ: കെ.വി. രാജേഷ്, ജില്ലാ ഭാരവാഹികളായ പി. ശ്രീകല,പി. മോഹനൻ, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ.വി.രാജൻ, പി.പി. കമല, രാജേഷ് സ്കറിയ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബിന്ദു.എ.സി,വി.കെ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ഉപജില്ല സെക്രട്ടറി പി.പി. ബാബുരാജ് സ്വാഗതവും ഉപജില്ല ജോയിൻ്റ് സെക്രട്ടറി പി. ദിലീപ്കുമാർ നന്ദിയും പറഞ്ഞു.” കേന്ദ്ര അവഗണനയ്ക്കെതിരെ പോരാടുക, നവകേരളത്തിനായി അണിചേരുക ” എന്ന മുദ്രാവാക്യമുയർത്തി മുപ്പത്തിനാലാമത് കെ.എസ്.ടി.എ.ഹൊസ്ദുർഗ് ഉപജില്ലാ സമ്മേളനം നവംബർ 23 ശനിയാഴ്ച ഹൊസ്ദുർഗ് ഗവ:ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച് നടക്കും. സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം നവംബർ 21 ന് ബങ്കളത്ത് വെച്ച് നടക്കും.