
കെ.എം. അബ്ബാസ് ആരിക്കാടിയുടെ ‘അർബുദമേ നീ എന്ത്’ എന്ന ആത്മകഥയും ഹാ മനുഷ്യർ എന്ന ഓർമക്കുറിപ്പുകളും, ഷാർജ പുസ്തക മേളയിൽ തരംഗമായി.മികച്ച പ്രതികരണമാണ് പുസ്തകങ്ങൾക്ക് ലഭിക്കുന്നത്. സ്വന്തം അനുഭവങ്ങളുടെ ആഴങ്ങളിൽ നിന്നുള്ള വാക്കുകൾ ഏവരും സ്വീകരിക്കുന്നു, അർബുദത്തെ നേരിട്ടവരും അവരെ സ്നേഹിക്കുന്നവരുമായ ആയിരക്കണക്കിന് മനസ്സുകൾക്ക് പ്രചോദനമാകുന്നു. ഷാർജ അന്തർദേശീയ പുസ്തകോത്സവത്തിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ, പ്രമുഖ എഴുത്തുകാരൻ കെ.എം. അബ്ബാസ്, തന്റെ പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കളോടൊപ്പം എക്‌സ്‌പോ സെന്ററിൽ ഓർമ്മകൾ പങ്കുവെച്ചു.
അർബുദം എന്ന മഹാമാരിയെ അതിജീവിക്കുന്നതിന്റെ പോരാട്ടവും പ്രതീക്ഷയും നിറഞ്ഞതാണ് ഈ പുസ്തകം. എഴുത്തുകാരന്റെ വാക്കുകൾ, വായനക്കാരിൽ ഒരു പുതിയ ജീവിതചൈതന്യം ഉണർത്തുന്നു. ഷാർജ പുസ്തകോത്സവത്തിൽ നടന്ന പ്രകാശന ചടങ്ങ്, ഈ പുസ്തകത്തിന്റെ പ്രാധാന്യം ചുണ്ടിക്കാട്ടുന്നു.ഒലീവ് മരമേ ജലം തേടിപ്പോയ വേരെവിടെ എന്ന കാവ്യസമാഹാരവും ശ്രദ്ധേയമായി