നീലേശ്വരം :സി.പി.എം കിനാനൂർ വെസ്റ്റ് ബ്രാഞ്ചിലെ തല മുതിർന്ന പ്രവർത്തകൻ കാരിമൂലയിലെ കെ.കുഞ്ഞികൃഷ്ണൻ ആചാരി (75)അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ദീർഘകാലമായി ചികിത്സലയിലായിരുന്നു. കാർപെന്ററി വർക്കേഴ്സ് യൂണിയൻ (സി ഐ ടി യു ) കാസർകോട് ജില്ലാ കമ്മറ്റി അംഗമായിരുന്നു. ഭാര്യ: മീനാക്ഷി. മക്കൾ: ദിനേശൻ, ഹരീഷ്, സതീശൻ, സവിത. മരുമക്കൾ: ശിവരാമൻ(എരോൽ), ജിഷ (കൂലോംറോഡ്), മനീഷ(കോടോത്ത്), സുരമ്യ (ചാളക്കടവ്).