The Times of North

Breaking News!

പന്നിത്തടം കുണ്ടനടുക്കത്തെ കാര്യവീട്ടിൽ ജാനകിയമ്മ അന്തരിച്ചു   ★  സംസ്ഥാന സീനിയർ റഗ്ബി ചാമ്പ്യൻഷിപ്പ്; മലപ്പുറവും തൃശൂരും ചാമ്പ്യന്മാർ   ★  പടിഞ്ഞാറ്റം കൊഴുവൽ മാടത്തിൻ കീഴിൽ ക്ഷേത്രപാലക ക്ഷേത്രോത്സവത്തിന് നാളെ തുടക്കം   ★  വഖഫ് നിയമം ദുരുദ്ദേശപരം ഐ.എൻ എൽ   ★  മലയാള ഭാഷാ പാഠശാല ഒ.ചന്തുമേനോൻ സ്‌മാരക പുരസ്‌കാരത്തിന് അംബികാസുതൻ മാങ്ങാടും മുരളീമോഹനനും അർഹരായി   ★  മാലിന്യ മുക്തം നവ കേരളം,നീലേശ്വരം സംസ്ഥാനത്തെ ഏറ്റവും മികച്ച കുടുംബശ്രീ   ★  പരപ്പ കാരാട്ട് സ്വദേശി കുവൈത്തിൽ തൂങ്ങിമരിച്ചു.   ★  കാര്യംങ്കോട് മീത്തലെ വീട്ടിൽ ഗോപാലൻ അന്തരിച്ചു   ★  ആഡംബര ഹോട്ടലുകളുടെ റിവ്യൂ എഴുതി വന്‍ വരുമാനം വാഗ്ദാനംചെയ്ത് തട്ടിപ്പ്; കെണിയില്‍ വീഴല്ലേ   ★  ഫ്യൂസ് ഊരാൻ പോയ കെഎസ്ഇബി ജീവനക്കാരനെ മർദ്ദിച്ച റൈസ് മിൽ ജീവനക്കാരനെതിരെ കേസ്

കെ.കൃഷ്ണന്‍ അവാര്‍ഡ് ബാബു പാണത്തൂരിന്

കാസര്‍കോട്: പ്രസ് ക്ലബിന്റെ കെ.കൃഷ്ണന്‍ സ്മാരക പ്രാദേശിക പത്ര പ്രവര്‍ത്തക അവാര്‍ഡ് മാതൃഭൂമി ഉദുമ ലേഖകന്‍ ബാബു പാണത്തൂരിന്. കടലാഴങ്ങളില്‍ മറയുന്ന കപ്പലോട്ടക്കാര്‍ എന്ന വാര്‍ത്തക്കാണ് അവാര്‍ഡ്. കള്ളാര്‍ പഞ്ചായത്തിലെ മാലക്കല്ല് അഞ്ചലായിലെ കുഞ്ചറക്കാട്ട് ആല്‍ബര്‍ട്ട് ആന്റണിയെ ഒക്ടോബര്‍ നാലിന് ജോലി ചെയ്യുന്ന കപ്പലില്‍ കാണാതായതിനെ തുടര്‍ന്ന് മികച്ച വാര്‍ത്ത പരമ്പര തയ്യാറാക്കാന്‍ ബാബുവിനായെന്ന് ജൂറി വിലയിരുത്തി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ കെ.ബാലകൃഷ്ണന്‍, സണ്ണി ജോസഫ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. 25-ന് വൈകിട്ട് പ്രസ് ക്ലബ് ഹാളില്‍ വൈകിട്ട് മൂന്നിന് നടക്കുന്ന കെ.കൃഷ്ണന്‍ അനുസ്മരണ ചടങ്ങില്‍ കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍ 10,000 രൂപയും ഫലകവും വിതരണം ചെയ്യും.

Read Previous

തലപ്പാടിയിൽഅന്തർദേശീയ വിശ്രമകേന്ദ്രംവരുന്നു രേഖ ചിത്രം മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു

Read Next

ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73