
നീലേശ്വരം
കിനാനൂർ കരിന്തളം കൊല്ലമ്പാറയിലുണ്ടായ വാഹനാപകടത്തിൽ നീലേശ്വരം രാജാ ക്ലിനിക് ജീവനക്കാരൻ മരണപ്പട്ടു. കൊല്ലംപാറയിലെ സെബാസ്റ്റ്യൻ (70) ആണ് മരണപ്പെട്ടത്. ചൊവ്വാഴ്ച രാത്രി റോഡരികിലൂടെ നടന്നു പോവുകയായിരുന്ന സെബാസ്റ്റ്യനെ മഞ്ഞളങ്ങാട്ട് വെച്ച് അജ്ഞാത വാഹനം ഇടിച്ചിട്ട് നിർത്താതെ പോവുകയായിരുന്നു . ഭാര്യ: പരേതയായ സുകുമാരി. മക്കൾ: ബാബു. മരുമകൾ: പത്മിനി. മകളുണ്ട്.