The Times of North

Breaking News!

പന്നിത്തടം കുണ്ടനടുക്കത്തെ കാര്യവീട്ടിൽ ജാനകിയമ്മ അന്തരിച്ചു   ★  സംസ്ഥാന സീനിയർ റഗ്ബി ചാമ്പ്യൻഷിപ്പ്; മലപ്പുറവും തൃശൂരും ചാമ്പ്യന്മാർ   ★  പടിഞ്ഞാറ്റം കൊഴുവൽ മാടത്തിൻ കീഴിൽ ക്ഷേത്രപാലക ക്ഷേത്രോത്സവത്തിന് നാളെ തുടക്കം   ★  വഖഫ് നിയമം ദുരുദ്ദേശപരം ഐ.എൻ എൽ   ★  മലയാള ഭാഷാ പാഠശാല ഒ.ചന്തുമേനോൻ സ്‌മാരക പുരസ്‌കാരത്തിന് അംബികാസുതൻ മാങ്ങാടും മുരളീമോഹനനും അർഹരായി   ★  മാലിന്യ മുക്തം നവ കേരളം,നീലേശ്വരം സംസ്ഥാനത്തെ ഏറ്റവും മികച്ച കുടുംബശ്രീ   ★  പരപ്പ കാരാട്ട് സ്വദേശി കുവൈത്തിൽ തൂങ്ങിമരിച്ചു.   ★  കാര്യംങ്കോട് മീത്തലെ വീട്ടിൽ ഗോപാലൻ അന്തരിച്ചു   ★  ആഡംബര ഹോട്ടലുകളുടെ റിവ്യൂ എഴുതി വന്‍ വരുമാനം വാഗ്ദാനംചെയ്ത് തട്ടിപ്പ്; കെണിയില്‍ വീഴല്ലേ   ★  ഫ്യൂസ് ഊരാൻ പോയ കെഎസ്ഇബി ജീവനക്കാരനെ മർദ്ദിച്ച റൈസ് മിൽ ജീവനക്കാരനെതിരെ കേസ്

സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ


കരിവെള്ളൂർ : സൗഹൃദത്തിൻ്റെ ആവിഷ്കാരത്തിന് ഒരു നൂല് മാത്രം മതിയെന്ന് പ്രമുഖ നിരൂപകനും പ്രഭാഷകനുമായ ഇ.പി. രാജഗോപാലൻ പറഞ്ഞു. പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം സംഘടിപ്പിച്ച വായനായനം പരിപാടിയിൽ തൻ്റെ ഏറ്റവും പുതിയ പുസ്തകമായ “എൻ്റെ സ്ത്രീയറിവുകൾ ” എഴുതാനുണ്ടായ അനുഭവം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. വടക്കുമ്പാട് കണിച്ചു വീട്ടിൽ റിട്ട. പ്രധാനാധ്യാപകൻ കെ.വി. ഗോവിന്ദൻ മാഷ് അധ്യക്ഷത വഹിച്ചു.
വെള്ളൂർ ഗവ. ഹൈസ്കൂളിൽ ഇരുപത്തിയൊന്ന് വർഷം അധ്യാപകനായിരുന്ന കാലത്ത് സഹ പ്രവർത്തകയായിരുന്നു സാവിത്രി ടീച്ചർ. പരീക്ഷ പേടി വേണ്ടാത്ത വിഷയമായതുകൊണ്ട് കുട്ടികളുടെ പ്രിയപ്പെട്ട നീഡിൽ വർക്ക് ടീച്ചർ. ഇടവേളയിൽ സ്റ്റാഫ് റൂമിലേക്ക് വന്ന രാജ ഗോപാലൻ മാഷ് ടീച്ചർ പറഞ്ഞപ്പോഴാണ് കുടുക്ക് പൊട്ടിയ ഷർട്ടിട്ടാണ് താൻ ക്ലാസെടുക്കുന്നതെന്ന കാര്യം അറിയുന്നത്. ഷർട്ട് അഴിക്കാതെ തന്നെ ടീച്ചർ കുടുക്ക് തുന്നിച്ചേർത്തു. അടുത്ത ക്ലാസിൽ അംഗവൈകല്യം പരിഹരിച്ച കുപ്പായവുമായി മാഷെ ക്ലാസിലേക്ക് യാത്രയാക്കി. സ്നേഹത്തിൻ്റെ കരവിരുതിൽ സാവിത്രി ടീച്ചർ ചെയ്ത പ്രവൃത്തിയാണ് പുസ്തകത്തിൽ “കുടുക്ക് ” എന്ന ഭാഗം എഴുതാനുണ്ടായ സാഹചര്യമെന്ന് ഗ്രന്ഥകർത്താവിൻ്റെ മുഖത്ത് നിന്ന് കേട്ടപ്പോൾ ശ്രോതാക്കളുടെ കണ്ണുകൾ നനഞ്ഞു.
സമൂഹത്തിൻ്റെ തന്നെ
നില തെറ്റിയ ചിന്തകളെ തുന്നിച്ചേർക്കാനാണ് പുസ്തകത്തിന്
” കുടുക്ക് ” വെച്ചതിലൂടെ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ഉദിനൂർ സെൻട്രൽ എ.യു.പി. സ്കൂൾ അധ്യാപികയും കവിയുമായ ടി. ബിന്ദു ടീച്ചർ പുസ്തകം പരിചയപ്പെടുത്തി. കൊടക്കാട് നാരായണൻ, പി. തേജസ്വിനി, ബിജിലി ടീച്ചർ സംസാരിച്ചു.എം.വി. അപർണ കവിത ചൊല്ലി
പാറപ്പുറത്തിൻ്റെ അര നാഴിക നേരം മുൻ ഡയറ്റ് പ്രിൻസിപ്പാൾ പി.പി. വേണു ഗോപാലൻ പരിചയപ്പെടുത്തി. എൻ.വി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.പി. രമേശൻ, ടി.വി. ഗിരിജ ടീച്ചർ, കൊടക്കാട് നാരായണൻ ശശിധരൻ ആലപ്പടമ്പ ൻ ,സുനിത മണി സംസാരിച്ചു.
രാജൻ കൊടക്കാടിൻ്റെ പന്തിഭോജനം കൂക്കാനം ഗവ.യു.പി സ്കൂൾ പ്രധാനാധ്യാപകൻ വി.വി. രവീന്ദ്രൻ പരിചയപ്പെടുത്തി. രമണി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.പി. രമേശൻ, ശശിധരൻ ആലപ്പടമ്പൻ ,വത്സല സംസാരിച്ചു.

Read Previous

യുവാവ് തൂങ്ങി മരിച്ചു

Read Next

മടിക്കൈ – ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73