കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുന്നതിന് എ ഡി എം കെ വി ശ്രുതി ജില്ലാ സപ്ലൈ ഓഫീസർ കെ എൻ ബിന്ദു എന്നിവരുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംയുക്ത പരിശോധന നടത്തി. കാസർകോട് ടൗൺ മാർക്കറ്റിൽ ഹോട്ടൽ, ചിക്കൻ സ്റ്റാൾ, പച്ചക്കറി പഴവില്പന കടകൾ, പലവ്യജ്ഞനകടകൾ തുടങ്ങിയ 35കടകളിലാണ് പരിശോധന നടത്തിയത്. വിലവിവരപട്ടിക പ്രസിദ്ധികരിക്കാത്ത കടകൾക്ക് നോട്ടീസ് നൽകി. വില ഏകീകരിച്ച പട്ടിക പ്രദർശിപ്പിക്കാൻ കടയുടമകൾക്ക് നിർദ്ദേശം നൽകി.അമിത വില ടാക്കുന്ന കടകളിൽ വിലവിവരപട്ടിക തിരുത്തി ഒരേ പ്രദേശത്ത് ഒരേ രീതിയിൽ വില വിവര പട്ടിക പ്രദർശിപ്പിക്കാൻ കർശന നിർദ്ദേശം നൽകി.