
ചിറ്റാരിക്കാൽ: ഡി.സി.സി. ജനറൽ സെക്രട്ടറിയാക്കാത്തതിൽ പ്രതിഷേധിച്ച് ജി ജോ ജോസഫും അനുയായികളും കോൺഗ്രസ് വിടുമെന്ന് ഭീഷണി. ജയിംസ് പന്തമ്മാക്കന്റെ ഡി.ഡി.ഫ് ജനറൽ സെക്രട്ടറിയായിരുന്നു ജിജോ പി ജോസഫ്. ഡി.സി.സി. ജനറൽ സെക്രട്ടറി സ്ഥാനം കിട്ടുമെന്ന ഉറപ്പിന്മേൽ ഡി.ഡി.എഫിൽ നിന്നും ഒരു വിഭാഗത്തെ അടർത്തിയെടുത്താണ് ജിജോ പി ജോസഫ് കോൺഗ്രസിലെത്തിയത്. എന്നാൽ അധികം വൈകാതെ ജയിംസ് പന്തന്മാക്കന്റെ ഡി.ഡി.എഫ്. കോൺഗ്രസിൽ ലയിച്ചു. തുടർന്ന് ജയിംസ് പന്തമ്മാക്കൽ ഡി.സി.സി. വൈസ് പ്രസിഡന്റായി. ഇത് ജിജോ പി.ജോസഫിനെ കൂടുതൽ പ്രതിസന്ധിയിലാക്കി. ഇതോടെ തന്റെ ജനറൽ സെക്രട്ടറി സ്ഥാനം എന്നന്നേക്കുമായി നഷ്ടപ്പെട്ടതായി ജിജോ തിരിച്ചറിഞ്ഞു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള അവസാന പ്രതീക്ഷയായാണ് പാർട്ടി വിടുമെന്ന സമ്മർദ്ദതന്ത്രമെന്നും ആരോപണമുണ്ട്.