അവധിക്കാല വിശ്രമത്തിനായി എത്തി ബേക്കലിന്റെ സൗന്ദര്യം നുകർന്ന ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ അവിസ്മരണീയമായ അനുഭവങ്ങളുമായി നാട്ടിലേക്ക് മടങ്ങി. കേരള വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസുമായി സംസാരിച്ച് ജാർഖണ്ഡിലേക്ക് ക്ഷണിച്ച ശേഷമാണ് നാട്ടിലേക്ക് മടങ്ങിയത്. മൂന്നു ദിവസത്തെ അവധിക്കാല വിശ്രമത്തിനായി ബേക്കലിൽ എത്തിയ ജാർഖണ്ഡ് മുഖ്യമന്ത്രി ഒരു ദിവസം അധികം താമസിച്ചു. ബേക്കൽ റിസോർട്ട്സ് ഡെവലപ്മെൻറ് കോർപ്പറേഷന്റെ ബി.ആർഡിസി മാനേജിംഗ് ഡയറക്ടർ പി ഷിജിൻ കേരളത്തിന്റെ പരമ്പരാഗത രീതിയിലുള്ള ഉപഹാരവും ജാർഖണ്ഡ് മുഖ്യമന്ത്രിക്ക് നൽകി. ബിആർ ഡിസി പദ്ധതിയുടെ ഭാഗമായ താജ് ഹോട്ടലിലാണ് അദ്ദേഹം താമസിച്ചത്
വലിയപറമ്പ് കായലിൽ ഹൗസ് ബോട്ടിൽ സഞ്ചരിച്ച അദ്ദേഹം കേരളത്തിൻറെ മനോഹാരിതയും ഇവിടുത്തെ ജനങ്ങളുടെ ശാന്തമായ പെരുമാറ്റത്തെപ്പറ്റിയും പ്രത്യേകം എടുത്തു പറഞ്ഞു. കുത്തരിച്ചോറും കേരള ഭക്ഷണവുമാണ് നാലുദിവസവും അദ്ദേഹം കഴിച്ചത്