നീലേശ്വരം പാലക്കാട്ട് അംഗണവാടിയിൽ കുട്ടികൾക്ക് ഭക്ഷണ ക്രമീകരണത്തിൻ്റെ ഭാഗമായി ഉപയോഗിക്കാൻ ജെസിഐ നീലേശ്വരം എലൈറ്റ് മിക്സർ ഗ്രൈൻഡർ നൽകി. പ്രസിഡൻ്റ് സുരേന്ദ്ര യു പൈയും കരുവക്കാൽ ഡിസ്‌ട്രിബ്യൂട്ടേഴ്‌സ് ഉടമയും ജെ.സി.ഐ നീലേശ്വരം എലൈറ്റ് മെമ്പർ കൂടിയായ അനൂപ് കരുവക്കാലും ചേർന്നാണ് കൈമാറിയത് . ജെസിഐ നീലേശ്വരം എലൈറ്റ് പ്രസിഡൻ്റ് സുരേന്ദ്ര യു പൈ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ,മേഖല സെക്രട്ടറി എ.ധനേഷ് സംസാരിച്ചു. സെക്രട്ടറി കെ.എസ് അനൂപ് രാജ് സ്വാഗതവും പ്രോഗ്രാം ഡയറക്ടർ കെ.എം സരീഷ് നന്ദിയും പറഞ്ഞു.