നാലര പതിറ്റാണ്ടായി മുഴുവന്‍ സമയ മാധ്യമപ്രവര്‍ത്തനം നടത്തുന്ന ജന്മദേശം പത്രാധിപർ മാനുവൽ കുറിച്ചിത്താനത്തെ വൈസ് മെന്‍സ് ഇന്റര്‍നാഷണലിന്റെ ഡിസ്ട്രിക്ട് കൗണ്‍സിലില്‍ അനുമോദിച്ചു.വൈ എം സി എ സൗത്ത് വെസ്റ്റ് ഇന്ത്യാ റീജിയണ്‍ സീനിയര്‍ വൈസ് ചെയര്‍മാന്‍ കൂടിയാണ് മാനുവൽ കുറിച്ചാത്താനം. വൈസ് മെന്‍സ് റീജിയണല്‍ ഡയറക്ടര്‍ കെ.എം.ഷാജി മാനുവൽ കുറിച്ചിത്താനത്തെ പൊന്നാട അണിയിച് ആദരിച്ചു. വൈസ് മെൻസ് ഇന്റര്‍നാഷണല്‍ ട്രഷറര്‍ ടി.എം.ജോസ്, മുന്‍ ട്രഷറര്‍ ഫിലിപ്പ് ചെറിയാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കണ്ണൂര്‍, കാസര്‍കോട്, കര്‍ണ്ണാടകയിലെ സൗത്ത് കാനറാ ജില്ലകള്‍ അടങ്ങുന്നതാണ് വൈസ് മെന്‍സ് ഡിസ്ട്രിക്ട്.