ചെറുവത്തുർ കൊവ്വൽ മുണ്ടക്കണ്ടം റോഡിലെ കുഞ്ഞിരാമ പൊതുവാൾ വായനശാല ഉദ്ഘാടനം കഴിഞ്ഞ് ഒരു ദിവസം പോലും തുറന്നു പ്രവർത്തിച്ചില്ലെന്ന് ആരോപണം. മാർച്ച് എട്ടിന് പഞ്ചായത്ത് പ്രസിഡണ്ട് സി വി പ്രമീളയുടെ അധ്യക്ഷതയിൽ എം രാജ ഗോപാലൻ എംഎൽഎയാണ് വായനശാല ഉദ്ഘാടനം ചെയ്തത്. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഈ വായനശാലയിൽ ഒരു പത്രം പോലും വരുത്തിക്കുന്നില്ലെന്നും ഈ ചൂടുകാലത്ത് കൊവ്വലിൽ ഇരിക്കാൻ ഒരു ബസ് സ്റ്റോപ്പ് പോലും ഇല്ലാത്ത സമയത്ത് എന്തിന് വായനശാല തുറന്നുവെന്നുമാണ് നാട്ടുകാരുടെ ചോദ്യം