ജനുവരി 27-ന് കാഞ്ഞങ്ങാട് ഗ്രാൻ്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്ന കേരളാ അയേൺ ഫാബ്രിക്കേഷൻ ആൻഡ് എഞ്ചിനീയറിംങ് യൂനിറ്റ് അസോസിയേഷൻ്റെ നാലാമത് സംസ്ഥാന സമ്മേളനത്തിൻ്റെ സംഘാടക സമിതി ഓഫീസ് മാണിക്കോത്ത്, ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്ത് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വർക്കിംങ് ചെയർമാൻ എം. സജേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ കെ.വി സുഗതൻ, സാമ്പത്തിക കമ്മിറ്റി ചെയർമാൻ പി. ദിനേശൻ, ജില്ലാ ട്രഷറർ ജോസ്മോൻ, ജില്ലാ കമ്മിറ്റി വൈസ് പ്രസിഡൻ്റ് ബാലകൃഷ്ണൻ, സെക്രട്ടറി വി.കെ പ്രകാശൻ, പബ്ലിസിറ്റി കൺവീനർ കെ.വി സുനിൽ രാജ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ.സതീശൻ, ബ്ലോക്ക് കമ്മിറ്റി ട്രഷറർ പി.വി രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.